HOME
DETAILS
MAL
മൂന്നു ട്രെയിനുകള്‍ കാസര്‍കോട്ടേക്കു നീട്ടണമെന്ന് എം.പി
backup
October 30 2016 | 06:10 AM
കണ്ണൂര്‍: വടക്കേ മലബാറിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുതിനായി കണ്ണൂരിനും എറണാകുളത്തിനും ഇടയില്‍ സര്‍വിസ് നടത്തുന്ന 16305 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, 16313 എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ കാസര്‍കോട്ടേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തലിനും പി.കെ ശ്രീമതി എം.പി നിവേദനം നല്‍കി. എറണാകുളത്തു നിന്നു കണ്ണൂരിലേക്കു വരുന്ന മൂന്നു ട്രെയി നുകളും കാസര്‍കോട്ടേക്കു നീട്ടിയാല്‍ പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."