ലക്ഷങ്ങള്‍ തട്ടിയെടുത്ത് കുറി കമ്പനി ഉടമകള്‍ മുങ്ങി
എരുമപ്പെട്ടി: എരുമപ്പെട്ടി പാഴിയോട്ട്മുറിയില്‍ നിക്ഷേപകരെ കബളിപ്പിച്ച് കുറി കമ്പനി ഉടമകള്‍ പണവുമായി മുങ്ങി. കരിയന്നൂര്‍ പാഴിയോട്ട്മുറി പാടശേഖരത്തിന് സമീപമുള്ള കൃഷ്ണ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂമെര്‍ജിന്‍ കുറി കമ്പനി ഉടമകളാണ് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയത്. നാല് വര്‍ഷം മുമ്പാണ് കുറി കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രുപ വരെ സലയുള്ള കുറികളാണ് നടത്തി വന്നിരുന്നത്. കുറികള്‍ വട്ടമെത്താനുള്ള സമയമടുത്തപ്പോഴാണ് പണവുമായി കമ്പനി ഉടമകള്‍ മുങ്ങിയത്. ഇന്നലെ നിക്ഷേപകര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് ഉടമകള്‍ കമ്പനി പൂട്ടി സ്ഥലം വിട്ടതായി മനസിലാക്കിയത്. 150 ല്‍ പരം നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതായി പറയുന്നു. ഒരു ലക്ഷം രൂപയുടെ രണ്ട് മൂന്നും നറുക്കുകള്‍ ചേര്‍ന്നവരാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. ഇത്തരത്തില്‍ നിരവധി പേരുടെ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കമ്പനി ഡയറക്ടര്‍മാരായ വടക്കാഞ്ചേരി ആറ്റിങ്ങരവീട്ടില്‍ ഷെബിന്‍, ഷെക്കീര്‍, ചിറ്റണ്ട കൊട്ടിലിങ്ങല്‍ ഷാജി എന്നിവര്‍ക്കെതിരെ നിക്ഷേപകര്‍ എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."