കഅ്ബാലയത്തെ നശിപ്പിക്കാനെത്തിയവര്‍ക്ക് ചരിത്രത്തില്‍ പാഠങ്ങളുണ്ടെന്ന് ഹറം ഇമാം
ജിദ്ദ: പുണ്യഭൂമിയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈലാക്രണത്തെ ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ശക്തമായി അപലപിച്ചു. ഇറാന്റെ സഹായത്തലാണ് ഹൂതി വിമതര്‍ മക്കക്ക് നേരെ മിസൈലാക്രമണം നടത്തിയത്. 150 കോടിയിലധികം വരുന്ന മുസ്‌ലിംകളുടെ ഖിബ്‌ലക്കും വിശുദ്ധഗേഹത്തിനും നേരെയുള്ള വലിയ അതിക്രമമാണ് ഹൂതികള്‍ നടത്തിയത്. കഅ്ബാലയത്തെ നശിപ്പിക്കാനെത്തിയവര്‍ക്ക് ചരിത്രത്തില്‍ പാഠങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കുന്നവര്‍ക്ക് അതു മനസ്സിലാകും. അപ്രകാരമായിരിക്കും ഇനിയുള്ളവരുടെ ഗതി. അവര്‍ക്ക് കനത്ത നാശവും നഷ്ടവും നേരിടേണ്ടിവരും.
മക്കക്ക് നേരെ നടത്തിയ ഹീനമായ അക്രമം രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനക്കരുത്ത് തകര്‍ക്കാനാവില്ലെന്നും ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. അതിനിടെ മക്കയിലേക്ക് മിസൈലാക്രമണം നടത്തിയ വിമത ഹൂതികളുട നടപടിയെ യെമന്‍ ശക്തമായി അപലപിച്ച. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് പിന്തുണക്കുന്ന ക്രിമിനല്‍ സംഘമാണ് ഹൂതികളെന്നും മക്കയെപോലും ആക്രമിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരേ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും യെമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മാലിക് അല്‍ മഖ്‌ലഫി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."