പി.കെ.എസ് ജില്ലാ കണ്വന്ഷന്
കല്‍പ്പറ്റ: പട്ടികജാതി ജനവിഭാഗങ്ങള്‍ക്ക് 50 സെന്റ് ഭൂമിയും വീടും സര്‍ക്കാര്‍ അനുവദിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ജില്ലാ കണ്വന്ഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. പട്ടികജാതി വിദ്യാര്‍ഥികളുടെ ലപ്സം ഗ്രാന്റ് തുക വര്‍ധിപ്പിക്കുക, ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പ്രത്യേക കമീഷന് രൂപവല്കരിക്കുക, എസ്.സി ഭവന പദ്ധതിക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കുക, മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ കണ്വന്ഷന് അംഗീകരിച്ചു.
കണ്വന്ഷന് പി.കെ.എസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പൊന്നുക്കുട്ടന് ഉദ്ഘാടനം ചെയ്തു. കെ. സുഗതന് അധ്യക്ഷനായി. എം.സി ചന്ദ്രന് റിപ്പോര്‍ട്ടും എം. ജനാര്ദനന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം.സി ചന്ദ്രന് രക്തസാക്ഷി പ്രമേയവും പി.ആര് നിര്‍മല അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.ആര് ശശികുമാര്‍ സ്വാഗതവും യു. വാസുദേവന്‍ നന്ദിയും പറഞ്ഞു.
കെ. സുഗതന് (പ്രസി.), പി.ആര് നിര്‍മല, ഒ.ആര് മണി (വൈ. പ്രസി.), എം.സി ചന്ദ്രന് (സെക്ര.), യു. കരുണന്, ടി.യു അയ്യപ്പന് (ജോ. സെക്ര.), എം. ജനാര്ദനന് (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."