ഹൈഡല്‍ അഡ്വഞ്ചര്‍ ടൂറിസം നടപ്പാക്കുമെന്ന് മന്ത്രി മൊയ്തീന്‍
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഹൈഡല്‍-അഡ്വഞ്ചര്‍ ടൂറിസം നടപ്പാക്കുമെന്ന് സഹകരണ - ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. ശാന്തിഗ്രാം സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കിയിലെ എല്ലാ ഡാമുകളെയും ബന്ധിപ്പിച്ച് ടൂറിസം വികസനം സാധ്യമാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമുï്. ഇടുക്കി ആര്‍ച്ച് ഡാമുമായി ബന്ധപ്പെട്ട് ഇവിടുത്തെ സ്ഥലം കൂടി ഉപയോഗപ്പെടുത്തി ഹൈഡല്‍ അഡ്വഞ്ചര്‍ ടൂറിസം നടപ്പാക്കും. കൂടാതെ കെ.ടി.ഡി.സിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഫൈവ് സ്റ്റാര്‍ ഫോട്ടല്‍ തുടങ്ങുന്നതിനും പദ്ധതിയുï്. പരിസ്ഥിതി സൗഹാര്‍ദമായി തദേശ സ്ഥാപനങ്ങള്‍ക്ക് വരുമാനം കിട്ടുന്ന രീതിയില്‍ ഉത്തരവാദിത്വ ടൂറിസമാണ് ലക്ഷ്യം.
റെയില്‍ ഗതാഗതവും വിമാനസഞ്ചാരവും ഇല്ലാത്ത ജില്ലയെന്ന നിലയില്‍ റോഡ്മാര്‍ഗം മാത്രമേ ഇടുക്കിയിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. ഇത് വിദേശ ടൂറിസ്റ്റുകളെ വല്ലാതെ പ്രയാസപ്പെടുത്തുന്നുï്.
ചെറു വിമാനങ്ങളുടെ വിമാനത്താവളം ആരംഭിക്കുന്നതോടുകൂടി സഞ്ചാരികള്‍ക്ക് വളരെവേഗം ഇടുക്കിയും തേക്കടിയും മൂന്നാറും വാഗമണ്ണും കïു മടങ്ങുന്നതിനു കഴിയും. എയര്‍സ്ട്രിപ് ആരംഭിക്കുന്നതിന് കേന്ദ്രവ്യോമയാന മന്ത്രാലയവുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."