നിര്‍ധന യുവാവിന് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി ഫെയ്‌സ്ബുക്ക് കൂട്ടായ്മ
ചേര്‍ത്തല: നിര്‍ധന യുവാവിന് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. ജന്മനാ കാലുകള്‍ തളര്‍ന്ന ചേര്‍ത്തല നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡ് പുത്തേഴത്ത് അമേഷിനാണ് തന്റെ ചിരകാല സ്വപ്നം സുഹൃത്തുക്കളിലൂടെ പൂവണിഞ്ഞത്.
ചേര്‍ത്തലയുടെ സ്വന്തം കൂട്ടുകാര്‍ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് പണം സ്വരൂപിച്ചത്. ആഞ്ഞിലിപ്പാലം ലെവല്‍ ക്രോസിന് സമീപം ലോട്ടറി വിറ്റാണ് അമേഷ് ഉപജീവനം കഴിയുന്നത്. ഇയാളുടെ ദുരിതജീവിതം നേരില്‍ ബോധ്യപ്പെട്ടതോടെയാണ് കൂട്ടായ്മപ്രവര്‍ത്തകര്‍ ഇവരെ സഹായിക്കുന്നതിനായി മുന്നിട്ടങ്ങിറങ്ങുകയായിരുന്നു. കഴിഞ്ഞമാസമാണ് ശാരീരിക വൈകല്യമുള്ള യുവാവിന്റെ വിഷമതകള്‍ ഫെയ്‌സ്ബുക്കിലെ കൂട്ടായ്മയിലൂടെ അംഗങ്ങളേറ്റെടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ വീല്‍ചെയറിന്റെ വിലയായ 1,03,000 രൂപ സമാഹരിക്കാനായി. ചേര്‍ത്തല ആസ്ഥാനമായുള്ള കൂട്ടായ്മയിലെ ആറായിരത്തോളം അംഗങ്ങള്‍ ധനസമാഹരണത്തില്‍ കണ്ണികളായി.
കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേരത്തെ മായിത്തറ വൃദ്ധസദനം, ജുവനൈല്‍ ഹോം എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും, അപകടത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സാ സഹായവും നല്‍കിയിരുന്നു. കരുവായില്‍ ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡിവൈ.എസ്.പി വൈ.ആര്‍.റെസ്റ്റം വീല്‍ചെയര്‍ കൈമാറി. അശ്വതി രാജന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മാധുരി സാബു, ചേര്‍ത്തല തെക്ക് പഞ്ചായത്ത് അംഗം സുധീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."