മാലിന്യത്തില്‍ വീര്‍പ്പ് മുട്ടി മില്‍സ് കനാല്‍; പകര്‍ച്ചവ്യാധി ഭീഷണിയില്‍ പ്രദേശവാസികള്‍
ചേര്‍ത്തല: ചേര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മില്‍സ് കനാല്‍ മാലിന്യം നിറഞ്ഞ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. വേമ്പനാട് കായലിന്റെ കൈവഴിയായ വയലാര്‍ കുറിയമുട്ടം കായലില്‍ നിന്നും ചേര്‍ത്തല നഗരത്തിലേക്കുളള ജലപാതയാണ് മില്‍സ് കനാല്‍.
പായല്‍ പിടിച്ച് നീരൊഴുക്ക് നിലച്ചുകിടക്കുന്ന ഇവിടെ വര്‍ഷങ്ങളായി നഗരത്തിലെ അറവുമാലിന്യം ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്ന കേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം അഴുകി പുഴുക്കള്‍ നിറഞ്ഞിരിക്കുന്നു.മഴക്കാലമായാല്‍ വെള്ളം നിറഞ്ഞ് കരകവിഞ്ഞ് സമീപത്തുള്ള വീടുകളില്‍ മാലിന്യം ഒഴുകിയെത്തുന്നത് പതിവാണ്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഈ ദുരിതത്തില്‍ നിന്നുള്ള മോചനത്തിനായി അധികാര കേന്ദ്രങ്ങളിലെല്ലാം പരാതിപ്പെടുന്നു. മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ കുടുമ്പവീടും കനാല്‍ തീരത്താണ്. അദേഹത്തിനും നാട്ടുകാര്‍ പരാതി നല്‍കി. നഗരസഭാധികൃതരോട് കനാല്‍ ശുചീകരിക്കാന്‍ ആന്റണി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷംമുന്‍പ് യന്ത്രം ഉപയോഗിച്ച് പായല്‍ നീക്കം ചെയ്യാന്‍ നഗരസഭ ശ്രമിച്ചെങ്കിലും പായലിന്റെ വള്ളിപ്പടര്‍പ്പില്‍ യന്ത്രം കുടുങ്ങിയതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചിരുന്നു.തുടര്‍ന്ന് ബാങ്ക് ലോണെടുത്ത് കനാല്‍ സൗന്ദര്യവല്‍ക്കരണമെന്ന പദ്ധതി നഗരസഭ നടപ്പാക്കുന്നതിന് ശ്രമിച്ചു. കനാല്‍ ശുചീകരണവും നടപ്പാത നിര്‍മ്മിച്ച് സൗന്ദര്യവല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
പദ്ധതിക്ക് ഗവണ്‍മെന്റ് അപ്രൂവലും കിട്ടി. എന്നാല്‍ പദ്ധതി സ്വകാര്യ എജന്‍സികളെ ഏല്‍പ്പിക്കുമെന്ന് പറഞ്ഞതല്ലാതെ പിന്നയൊന്നും നടന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മില്‍സ് കനാല്‍ കൊപ്രാവ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു. വ്യാപാരം ഏറെ സജീവമായിരുന്ന കാലത്ത് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് വള്ളങ്ങള്‍ ചരക്കുമായി ഈകനാല്‍ വഴിയാണ് വന്നിരുന്നത്. കൊപ്രാ വ്യാപാരം ചേര്‍ത്തലയില്‍ മന്ദഗതിയിലായതോടെ കനാലിലൂടെയുള്ള വള്ളത്തിന്റെ വരവും കുറഞ്ഞു. അധികം വൈകാതെ കാനാലില്‍ പായലും മാലിന്യങ്ങളും നിറഞ്ഞു. മഴക്കാലത്തിനുമുന്‍പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ സമീപവാസികളുടേയും കനാലിനു സമീപത്തെ തൊഴില്‍ ശാലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടേയും അവസ്ഥ ദുസ്സഹമാകും. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."