ജില്ലയില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷം
കോട്ടയം:ഈരാറ്റുപേട്ടയില്‍ പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട് അഞ്ചരയോടെ എം.ഇ.എസ് ജംഗ്ഷനിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന എ.എസ്.ഐ നാട്ടുകാരെ മര്ദ്ദിച്ചാരോപിച്ചായിരുന്നു സംഘര്‍ഷം. കൂടുതല്‍ പോലീസ് സഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. മൂലേടത്ത് സ്ലിപ്പുമായെത്തിയ 20 പേര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഭിന്നശേഷിയുള്ളവരാണെന്ന കാരണത്താലാണ് മടക്കിയയച്ചതെന്നാണ് വോട്ടിംഗ് മെഷീനില്‍ മഷി പുരട്ടിയെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ പ്രിസീഡിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. പൂഞ്ഞാര്‍ ഇടക്കുന്നത്തെ ബൂത്തിലാണ് സംഭവം .
ഇതേത്തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രകടനം നടത്തി. എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പോലീ്സെത്തി ലാത്തി വീശി ഓടിക്കുകയായിരുന്നു. പനച്ചിക്കാട് പാറക്കുളം ഗവ.എല്‍,പി.എസ് 150-ാം ബൂത്ലില് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലിസെത്തി ലാത്തി വീശി ഇരു കൂട്ടരെയും . വിജയപുരം കൊശമറ്റം ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ് ബി.ജെ.പി സംഘര്‍ഷം പോലീസ് ഇടപെട് ശാന്തമാക്കുകയായിരുന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയം സെന്റ്ജോസഫ്സ് സ്കൂളിലെ പോളിംഗ് ആറു മണിക്ക് ശേഷവും തുടര്‍ന്നു. വോട്ടു ചെയ്യാനായെത്തിയ നൂറുകണക്കിനാളുകള്‍ ക്യൂവില്‍ നിന്നതോടെ സ്ലിപ്പ് നല്കി അവസരം നല്‍കുകയായിരുന്നു. ഇവിടെ പോളിംഗ് ഏഴു മണി വരെ നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."