മനുഷ്യേതര ജീവജാലങ്ങള്‍ക്ക് മേനക ഗാന്ധി സൗകര്യമൊരുക്കുമ്പോള്‍ മനുഷ്യന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന്
മൂന്നാര്‍: പാമ്പുകള്‍ക്കും പറവകള്‍ക്കും ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും താമസിക്കുവാന്‍ ബി.ജെ.പി നേതാവ് മേനക ഗാന്ധിയടക്കമുള്ളവര്‍ സൗകര്യമൊരുക്കുമ്പോള്‍ മനുഷ്യന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലക്യഷ്ണന്‍. മൂന്നാറില്‍ നടന്ന സി.പി.എം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ ഭൂമിയുടെ ഭാഗമാക്കുവന്‍ ആരുംതന്നെ ശ്രമിക്കുന്നില്ല. ജീവജാലകള്‍ക്കൊപ്പം മനുഷ്യനെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 600 രൂപയായിരുന്ന പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തി വീടുകളില്‍ എത്തിച്ചതുപോലെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സ്വന്തമായി താമസിക്കുന്നതിനും ജീവിക്കുന്നതിനും പിണറായി സര്‍ക്കാര്‍ സൗക്രര്യമൊരുക്കും.
ഇടതുസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുകയാണ്. കേരളപിറവിദിനത്തില്‍ തോട്ടംതൊഴിലാളികളുപ്പെടെയുള്ളവര്‍ക്ക് വീടുവെച്ചുനല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഭൂമിയുള്ളവര്‍ക്ക് വീടുവെയ്ക്കുന്നതിന് പണം നല്‍കും.
സാധരണക്കാര്‍ക്ക് താമസിക്കുന്നതിന് താലൂക്കുകള്‍ കേന്ദ്രീകരിച്ച് 100 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കും.
കേരളത്തെ മാലിന്യവിമുക്തമാക്കാന്‍ ഹരിത കേരളം പദ്ധതി ആവിഷ്‌കരിക്കും. 123 വില്ലേജുകളെ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്.
മുഷ്യനെ സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ അനുവധിക്കുകതയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.വി ശശികുമാര്‍ അധ്യഷനായിരുന്നു.
ഏരിയ സെക്രട്ടറി കെ.കെ വിജയന്‍ സ്വാഗതം പറഞ്ഞു. ആര്‍ ഈശ്വരന്‍ എം എല്‍ എ മാരായ എസ്.രാജേന്ദ്രന്‍, എംഎം മണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."