വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ നായ്ക്കള്‍ കടിച്ചുകീറി
ചെര്‍പ്പുളശ്ശേരി: കച്ചേരിക്കുന്ന് മാടശ്ശേരി ഹംസയുടെ ഉടമസ്ഥതയിലുള്ള ഐ20 കാറ് കഴിഞ്ഞ ദിവസം രാത്രി തെരുവ് നായ്ക്കള്‍ കടിച്ചുകീറി. പുലര്‍ച്ചെ രണ്ടോടെ ശബ്ദം കേട്ട് ലൈറ്റ് തെളിച്ചപ്പോള്‍ കൂട്ടത്തോടെയെത്തിയ നായ്കൂട്ടം വാഹനം കടിച്ചു നശിപ്പിക്കുന്നതാണ് കണ്ടത്.
പുറത്തിറങ്ങിയാല്‍ ഉപദ്രവിക്കുമെന്ന ഭീതിയില്‍ ജനല്‍ വഴി ആട്ടി ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും നായ്ക്കള്‍ കൂടുതല്‍ പ്രകോപിതരാവുകയായിരുന്നു. പിന്നീട് വീട്ടുകാരും അയല്‍വാസികളും സംഘടിച്ചെത്തി നായ്ക്കളെ തുരത്തിയോടിച്ചു. ഈ പ്രദേശത്ത് ഉണക്കാന്‍ ഇടുന്ന വസ്ത്രങ്ങളും ചെരിപ്പുകളും നായ്ക്കള്‍ നശിപ്പിക്കുന്നത് പതിവാണ്.
അതിരാവിലെ മതപഠനത്തിനും സ്‌കൂളിലേക്കും കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ കൂടെ പോകേണ്ട അവസ്ഥയാണെന്ന് വീട്ടമ്മ പറഞ്ഞു. മുപ്പത്തി അയ്യായിരം രൂപയുടെ നാശനഷ്ടം കാറിനു മാത്രമായി കണക്കാക്കുന്നു.
ഈ അവസ്ഥ തുടര്‍ന്നാല്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."