HOME
DETAILS

പുണ്യസ്ഥലങ്ങളുടെ വികസന പദ്ധതിക്ക് മുന്‍ഗണന: മക്കാ ഗവര്‍ണര്‍

  
backup
October 31 2016 | 02:10 AM

%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa


ജിദ്ദ:പുണ്യസ്ഥലങ്ങളുടെ വികസന പദ്ധതികള്‍ക്കും മക്ക പ്രവിശ്യയിലെ ചേരിപ്രദേശങ്ങളുടെ നവീകരണത്തിനും മുന്‍ഗണന നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശം.
മക്ക പുണ്യസ്ഥല വികസന അതോറിറ്റിയുടെ പ്രവര്‍ത്തന പരിധിയില്‍ ജിദ്ദയും തായിഫും അടക്കം മക്ക പ്രവിശ്യ മുഴുവന്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയ ശേഷം ജിദ്ദയില്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് ചേര്‍ന്ന മക്ക പ്രവിശ്യ വികസന അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
അതോറിറ്റിക്ക് കീഴില്‍ രൂപീകരിച്ച സബ് കമ്മിറ്റികള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുന്നതിനും പ്രവിശ്യയില്‍ വികസനം സാക്ഷാത്ക്കരിക്കുന്നതിനും ഒറ്റക്കെട്ടായി പ്രര്‍ത്തിക്കുന്നതിന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
മക്കയിലെ ചില ചേരി പ്രദേശങ്ങളുടെ നവീകരണ പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി.
വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി പ്രവിശ്യയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago