അറുപത് ശതമാനം വാഹനാപകടങ്ങളും ഡ്രൈവര്‍മാരുടെ പിഴവുകളാണെന്ന്
കോഴിക്കോട്: ഡ്രൈവര്‍മാരുടെ അമിത വേഗവും ശ്രദ്ധയില്ലായ്മയുമാണ് അറുപത് ശതമാനം റോഡപകടങ്ങള്‍ക്കും കാരണമെന്ന് കോഴിക്കോട് ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ട്രോമാ കെയര്‍ കോഴിക്കോടും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി നടത്തിയ പ്രത്യേക പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോടിയിലധികം വാഹനങ്ങള്‍ ഇന്ന് നിരത്തില്‍ ഓടുന്നുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവരില്‍ പലര്‍ക്കും റോഡ് നിയമങ്ങള്‍ കൃത്യമായി അറിയില്ല. പുതിയ തലമുറയിലെ ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുന്നവരാണ് ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍. അതുകൊണ്ട് തന്നെ വാഹനം ഓടിക്കല്‍ മാത്രമല്ല മറിച്ച് വാഹനത്തെ കുറിച്ചും റോഡ് നിയമങ്ങളെ കുറിച്ചും പഠിപ്പിച്ച് പുത്തന്‍ ഡ്രൈവിങ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ശ്രദ്ധിക്കണം.
എങ്കില്‍ മാത്രമേ കൂടിവരുന്ന റോഡപകടങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൊലിസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ട്രോമാകെയര്‍ പ്രസിഡന്റ് ആര്‍. ജയന്ത് അധ്യക്ഷനായി. സി.എം പ്രദീപ് കുമാര്‍, മോഹന്‍ കക്കോടി, ഇ.ആര്‍ സത്യകൃഷ്ണന്‍ സംസാരിച്ചു. റോഡ് സുരക്ഷ, ഫസ്റ്റ് എയ്ഡ്, ലീഡര്‍ ഷിപ്പ് തുടങ്ങിയ വിഷങ്ങളില്‍ ക്ലാസുകള്‍ നടന്നു. ജില്ലയിലെ 95 ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."