HOME
DETAILS
MAL
ചേളന്നൂരില്‍ ദലിത് കുടുംബത്തിന് നേരെ ആക്രമണം
backup
October 31 2016 | 02:10 AM
കോഴിക്കോട്: ചേളന്നൂരില്‍ ദലിത് കുടുംബത്തിന് നേരെ ഒരു സംഘത്തിന്റെ ആക്രമണവും ജാതീയാധിക്ഷേപവും. തങ്ങളുടെ നാട്ടില്‍ 'കള്ളന്മാരുടെ ശല്യം'എന്നാരോപിച്ചു ഒറ്റമുറിവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പ്രദേശവാസികളായ ഒരു സംഘം ചേളന്നൂര്‍ സ്വദേശിയായ മിനിയേയും ഭര്‍ത്താവ് മൃദുലിനേയും മകന് ആദിത്യനേയും വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു. മിനിയെയും ഭര്‍ത്താവിനെയും തല്ലിയ ഇവര്‍ മകനേയും കടന്നാക്രമിച്ചു.
ചെറുമരുടെ മക്കള്‍ ഇനി വളരേണ്ട എന്നായിരുന്നു അക്രമകാരികള്‍ ആക്രോശിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."