ഇടതുഭരണം അനുദിനം മോശമാകുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
ഫറോക്ക്: ഇടതുഭരണം അനുദിനം മോശമായിക്കൊണ്ടിരിക്കുകയും ഭരണത്തിലേറ്റിയ ജനത്തിനു എല്ലാ മേഖലയിലും കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ നല്‍കി കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോര്‍പറേഷന്‍ അരീക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സയ്യിദ് മുഹമ്മദ് ഷമീല്‍ തങ്ങള്‍ക്ക് ചെറുവണ്ണൂര്‍-നല്ലളം മേഖല യു.ഡി.എഫ് ഒരുക്കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരണകാലത്ത് സുലഭമായി കിട്ടിയിരുന്ന റേഷന്‍ ഇന്നു കിട്ടാക്കനിയായിരിക്കുകയാണ്. റേഷനു വേണ്ടി വരിനിന്നു മോഹാലസ്യപ്പെട്ടു വീഴുന്ന സ്ഥിതിയാണ് ഇന്നു കേരളത്തിലുളളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊലയും കൊളളിവെപ്പും പിടിച്ചുപ്പറിയുമായി ആറ് മാസം കൊണ്ട് കേരളത്തിലെ ക്രമസമാധാനം അപ്പാടെ തകര്‍ത്ത എല്‍.ഡി.എഫ് ഭരണം യാതൊരു ഐഡിയയുമില്ലാതെയാണ് മുന്നോട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം.കുഞ്ഞാമുട്ടി അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി,ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എന്‍.സി അബൂബക്കര്‍, കിഷന്‍ചന്ദ്, ആദം മുല്‍സി, കൗണ്‍സിലര്‍ നിയാസ്,എന്‍.സി അബ്ദുല്‍റസാക്ക്,എ.പി ബഷീര്‍, റിയാസ് അരീക്കാട്, എം.കെ ഹസ്സന്‍കോയ,രാജന്‍,സഹീര്‍ നല്ലളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."