ബ്ലോക്ക് പഞ്ചായത്തോഫീസിലെ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം പുരോഗമിക്കുന്നു
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തോഫീസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് ഗ്രാമ വികസനവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നു. എ.ഡി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ സംഘം അടുത്ത മാസം പതിനഞ്ചിനു മുന്‍പു തന്നെ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. അതേ സമയം സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വരുമെന്ന കാര്യം ഉറപ്പായി.
നേരത്തെ ബി.ഡി.ഒ, ഹെഡ്ക്ലര്‍ക്ക്, ഹെഡ് അക്കൗണ്ടന്റ് എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും നാലു ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതേ സമയം 2001 മുതല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അതാത് കാലത്തെ ജീവനക്കാര്‍ക്കെതിരെ കൂടി നടപടിയെടുക്കാന്‍ ഗ്രാമ വികസന വകുപ്പ് തയാറെടുക്കുന്നതായാണ് സൂചന.
നാലു ബി.ഡി.ഒമാരുടെ കാലത്ത് തട്ടിപ്പ് നടന്നുവെന്നാണ് പൊലിസ് കണ്ടെത്തിയിരുന്നത്. അന്നത്തെ ജീവനക്കാരില്‍ പലരും ഇപ്പോള്‍ വകുപ്പില്‍ ഉന്നത സ്ഥാനങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."