ഓവല്‍ ഹൗസില്‍ ദീപാവലി ആഘോഷിച്ച് ബരാക് ഒബാമ
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപം തെളിച്ച് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ദീപാവലി ആഘോഷം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക ഓഫിസില്‍ ദീപാവലി ആഘോഷിക്കുന്നത് തനിക്ക് ശേഷം വരുന്നവരും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി.
2009 ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു. ദീപാവലി കാലത്ത് ഇന്ത്യയിലെത്തിയ തനിക്കും മിഷേലിനും ഇന്ത്യന്‍ സമൂഹം നല്കിയ സ്വീകരണം ഒരിക്കലും മറക്കാന്‍ കഴിയില്ല - ഒബാമ പറഞ്ഞു.
ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് ദീപാവലി. ഭാവിയില്‍ യു.എസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരുമെന്നു പ്രതീക്ഷിക്കുന്നതായും ഒബാമ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്. ഒബാമ കുടുംബത്തിന്റെ പേരില്‍ ലോകത്ത് ദീപാവലി ആഘോഷിക്കുന്ന എല്ലാവര്ക്കും സമാധാനവും സന്തോഷവും ആശംസിക്കുന്നു എന്ന് പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."