മക്കയിലേക്ക് മിസൈല്‍ വിക്ഷേപിച്ചത് അലി ഖാമിനിയുടെ ഉത്തരവനുസരിച്ചെന്ന്
ജിദ്ദ: മക്കയിലേക്ക് മിസൈല്‍ വിക്ഷേപിക്കാന്‍ ഉത്തരവു നല്‍കിയത് ഇറാന്‍ പരമോന്നത നേതാവ് അലി ഖാമിനി ആണെന്ന് ഇറാനിയന്‍ നാഷനല്‍ റെസിസ്റ്റന്‍സ് കൗണ്‍സില്‍ മേധാവി മറിയം റജൗവി. യമനില്‍ ഇതിനു മേല്‍നോട്ടം വഹിച്ചത് ഖുദ്‌സ് സൈന്യമാണ്. ഇറാനിയന്‍ ശിയാ നേതൃത്വം മക്ക ആക്രമിക്കാന്‍ തുനിയുന്നത് ഇത്യാദമല്ലെന്നും അവര്‍ പറഞ്ഞു.
1989ല്‍ മക്കയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ സഊദി സൈന്യം പിടിച്ചെടുക്കുകയായിരുന്നു. 1987ല്‍ മക്കയില്‍ ഹാജിമാര്‍ക്കിടയില്‍ കലാപമുണ്ടാക്കി 400 ഇറാനിയന്‍ ഹാജിമാരുടെ മരണത്തിലേക്ക് നയിച്ചതു ഇവര്‍ തന്നെയാണെന്ന വസ്തുത തെളിയക്കപ്പെട്ടതാണെന്നും മറിയം പറഞ്ഞു. ശിയാ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍പോലും മടിയില്ലാത്തവരാണ് ഇറാനിയന്‍ നേതൃത്വമെന്ന് ഇറാനിലെ മഷ്ഹദിലും ഇറാഖിലെ സമാറായിലും ഷിയാ പള്ളികള്‍ക്കു നേരെ നടന്ന സ്‌ഫോടനങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."