എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പി.ജി ഏകജാലകം:
ഫൈനല്‍ അലോട്ട്‌മെന്റ്
രജിസ്‌ട്രേഷന്‍ നാളെ
ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള രണ്ടാം ഫൈനല്‍ അലോട്ട്‌മെന്റ് ഇന്ന് മുതല്‍ നാളെ വൈകുന്നേരം അഞ്ചു മണി വരെ നടത്താം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്‌മെന്റിന് പരഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് പുതിയതായി ലഭിച്ച ആപ്ലിക്കേഷന്‍ നമ്പര്‍ മതിയാകും. ഫൈനല്‍ അലോട്മന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഫൈനല്‍ അലോട്‌മെന്റിന്റെ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് നവംബര്‍ മൂന്നിന് പ്രസിദ്ധീകരിക്കുന്നതും അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ നാലിന് മുന്‍പായി ബന്ധപ്പെട്ട കോളജില്‍ പ്രവേശനം നേടേണ്ടതുമാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ഫുഡ് സയന്‍സ് ആന്റ് ക്വാളിറ്റി കട്രോള്‍ (സി.ബി.സി.എസ്.എസ് - റഗുലര്‍ ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ നവംബര്‍ 16 മുതല്‍ ഡിസംബര്‍ 2 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
പരീക്ഷാ ഫലം
2016 മെയ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്റ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജി (റഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ നവംബര്‍ 10 വരെ സ്വീകരിക്കും.
2016 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി അക്ച്യൂരിയല്‍ സയന്‍സ് (പി.ജി.സി.എസ്.എസ് - റഗുലര്‍, ബറ്റര്‍മെന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ നവംബര്‍ 14 വരെ സ്വീകരിക്കും.
2016 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
എന്‍.ആര്‍.ഐ സിറ്റൊഴിവ്
എം.ജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ ബി.എം.ആര്‍.ടി കോഴ്‌സിന് എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ഡയറക്ടറുടെ ഓഫിസില്‍ നവംബര്‍ 4ന് രാവിലെ 11ന് എത്തണം. ഫോണ്‍: 0481-6061012, 6061014.
അപേക്ഷാ തിയതി
ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം പ്രൈവറ്റ് വിദ്യാര്‍ഥികളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.എ മേഴ്‌സി ചാന്‍സ് (2012ന് മുന്‍പുള്ള അഡ്മിഷന്‍ (നോണ്‍ സി.എസ്.എസ്) റഗുലര്‍ (കോളജ് സ്റ്റഡി) വിദ്യാര്‍ഥികളുടെയും, എം.എ, എം.എസ്.സി, എം.കോം മേഴ്‌സി ചാന്‍സ് (രണ്ടാം സെമസ്റ്റര്‍ റഗുലര്‍ -കോളജ് സ്റ്റഡി- 2001 മുതലുള്ള അഡ്മിഷന്‍) ഒന്നാം വര്‍ഷ പ്രൈവറ്റ് - 2002, 2003 അഡ്മിഷന്‍ ആനുവല്‍ സ്‌കീം, ഒന്നും രണ്ടും സെമസ്റ്റര്‍ പ്രൈവറ്റ് -2004 മുതലുള്ള അഡ്മിഷന്‍) വിദ്യാര്‍ഥികളുടെയും ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ മാസം നടത്തും. അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ 9 വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 150 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 30 രൂപ വീതവും മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് ആദ്യതവണ അപേക്ഷിക്കുന്നവര്‍ 5000 രൂപയും രണ്ടാം തവണ അപേക്ഷിക്കുന്നവര്‍ 7000 രൂപയും സ്‌പെഷ്യല്‍ ആന്റ് ഫൈനല്‍ മേഴ്‌സി ചാന്‍സിന് അപേക്ഷിക്കുന്നവര്‍ 10000 രൂപയും സ്‌പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."