സര്‍വകക്ഷി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും
കോട്ടക്കല്‍: എടരിക്കോട് ടെക്‌സ്റ്റയില്‍സ് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് മില്ലില്‍ ചേര്‍ന്ന ജനപ്രതിനിധിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മില്‍ തുറന്ന്പ്രവര്‍ത്തിക്കുന്നതിനായി സര്‍വകക്ഷി സംഘം മണ്ഡലം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണും.
സമരം ശക്തമാക്കുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനുമായി ഇന്ന് കോട്ടക്കലില്‍ സംഘാടക സമിതി യോഗം ചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് താനൂര്‍ അധ്യക്ഷനായി. എടരിക്കോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗം പൂക്കയില്‍ റംല, ജലീല്‍ മണമ്മല്‍, കെ ഉണ്ണികൃഷ്ണന്‍, സാജിദ് മങ്ങാട്ടില്‍, എടക്കണ്ടന്‍ യൂസുഫ്, അബ്ദുല്‍ ഹഖ്, എം മുഹമ്മദ് മാസ്റ്റര്‍, കെ.ടി അലവിക്കുട്ടി, വി.ടി രാധാകൃഷ്ണന്‍, അറക്കല്‍ കൃഷ്ണന്‍, കെ.വി നിഷാദ്, പി.പി അജിത്ത്, കെ.യു ഇഖ്ബാല്‍, പി.വി ജയരാജന്‍ സംസാരിച്ചു. ജനപ്രതിനിധികളെയും തൊഴിലാളി നേതാക്കളെയും ഉള്‍പ്പെടുത്തി ജനകീയ സമരസമിതിക്ക് രൂപം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."