നിര്‍മാണ മേഖലയിലെ സ്തംഭനം സര്‍ക്കാര്‍ ഇടെപടണം
കാസര്‍കോട്: സര്‍ക്കാര്‍ മേഖലയില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തുന്ന കരാറുകാര്‍ക്ക് സാധന സാമഗ്രികളുടെ ദൗര്‍ലഭ്യം മൂലം നേരിടുന്ന സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗ് ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് സ്പീഡ് വേ ഹോട്ടലില്‍ ചേര്‍ന്ന യോഗം ബി.കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്. മൊയ്തീന് കുഞ്ഞി ചാപ്പാടി അധ്യക്ഷനായി. എം.എ. നാസര്‍, ബോസ് ഷെരീഫ്, ടി.കെ. ഷെരീഫ്, നിസാര്‍ കല്ലട്ര, എയര്‍ലൈന്‍സ് അബ്ദുല്ല കുഞ്ഞി, അബ്ദുല്ല ബെണ്ടിച്ചാല്‍, സി.എല്‍ റഷീദ് ഹാജി, നൗഷാദ് എം.എം റസാഖ് ബദിര, ജാസിര്‍ ചെങ്കള, മാര്‍ക് മുഹമ്മദ്, എം.ടി. നാസര്‍ സംബന്ധിച്ചു. ഭാരവാഹികള്‍. പ്രസിഡന്റ്: ടി.കെ നസീര്‍ പട്ടുവം, വൈ. പ്രസി: കബീര്‍ ഉഗ്രാണി, അഷറഫ് പെര്‍ള, മജീദ് ബെണ്ടിച്ചാല്‍, ജന. സെക്ര: മാര്‍ക് മുഹമ്മദ് കുഞ്ഞി, ജോ. സെക്ര:എം.എ.എച്ച് സുനൈഫ്, ഹക്കീം, സി. റൈഷുദ്ദീന്, ട്രഷറര്‍:ജാസിര്‍ ചെങ്കള, ടി.കെ. നസീര്‍ പട്ടുവം, ജനറല്‍ സെക്രട്ടറി: മാര്‍ക് മുഹമ്മദ് കുഞ്ഞി, ട്രഷറര്‍:ജാസിര്‍ ചെങ്കള
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."