അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അംഗപരിമിതനെ ദുരിതത്തിലാക്കി
ചെറുതുരുത്തി. ചേലക്കര നിയോജക മണ്ഡലത്തിലെ തളിയില്‍ പോളിങ് ബൂത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാതെ അംഗ പരിമിതന് വോട്ടവകാശം നിഷേധിക്കാന്‍ ശ്രമം നടന്നതായി പരാതി. വരവൂര്‍ പഞ്ചായത്തിലെ അഞ്ചാം നമ്പര്‍ ബൂത്തായ തളി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ ഇരുകാലുകളും തളര്‍ന്ന വി.കെ സുരേഷ് കുമാറിനാണ് അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ദുരിതം അനുഭവിക്കേണ്ടി വന്നത്.
സ്വന്തം കാറില്‍ പോളിങ് ബൂത്തിലെത്തിയ സുരേഷിന് ബൂത്തിലേക്ക് നടന്ന് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീല്‍ചെയര്‍ സേവനം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ സേവനം ലഭ്യമല്ലെന്നറിഞ്ഞതോടെ പ്രതിഷേധമുയര്‍ത്തി. വോട്ടര്‍ തിരിച്ച് പോയി എന്നാല്‍ തന്റെ അവകാശം ഇല്ലാതാക്കാന്‍ സുരേഷ് കുമാര്‍ തയ്യാറായില്ല. ഏറെ പാടുപെട്ട് സ്വന്തം ചിലവില്‍ വീല്‍ ചെയര്‍ സംഘടിപ്പിച്ചെത്തി സുരേഷ് തന്റെ മന സാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തുകയും ചെയ്തു.
അംഗ പരിമിതര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി നല്‍കിയെങ്കിലും ഇവര്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് സുരേഷ് പറയുന്നു. മനുഷ്യാവകാശ കമ്മിഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുമെന്ന് സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."