ശ്രീരാഗ് മോഹന്റെ ചിത്രപ്രദര്‍ശനം ഇന്നുമുതല്‍
കൊച്ചി: ജന്മനാ ഒരു കൈ തളര്‍ന്ന് പോവുകയും ശരീരത്തിന് പകുതിയോളം ബലക്കുറവുണ്ടാവുകയും ചെയ്ത തൃപ്രയാര്‍ വലപ്പാട് സ്വദേശി ശ്രീരാഗ് മോഹന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം- ഡിസെബിലിറ്റി ഇന്ന് മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനം അഞ്ജന് സതീഷ് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരന് എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന പെന്ഷന് തുകയില്‍ നിന്നും മാറ്റിവച്ച പണം കൊണ്ടാണ് ചിത്രപ്രദര്‍ശനത്തിനുള്ള തുക കണ്ടെത്തിയതെന്ന് ശ്രീരാഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവിധ തരത്തിലുള്ള ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള പിന്തുണകൂടിയാണ് തന്റെ ചിത്ര പ്രദര്‍ശനമെന്നും ശ്രീരാഗ് കൂട്ടിച്ചേര്‍ത്തു. അഞ്ച് ദിവസം പ്രദര്‍ശനം നീണ്ടു നില്ക്കും. രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും പ്രദര്‍ശനം. വലപ്പാട് സ്വദേശി മോഹന്‍ സീമ ദമ്പതികളുടെ മകനാണ് ശ്രീരാഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."