ജില്ലയില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളുടെ എണ്ണത്തില്‍ വര്‍ധന
കാക്കനാട്: ജില്ലയില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളുടെ എണ്ണം കുത്തനെക്കൂടി. ഇതുവരെ 77,570 പരാതികളാണ് വിവിധ സപ്ലൈ ഓഫീസുകളില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു. കഴിഞ്ഞ അവധി ദിനങ്ങളിലും ജില്ലയിലെ താലൂക്ക്, സപ്ലൈ ഓഫീസുകളും സിറ്റി റേഷനിങ് ഓഫിസുകളും തുറന്ന് പ്രവര്‍ത്തിച്ചു.
പതിവുപോലെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ച് പരാതികള്‍ സ്വീകരിച്ചത്. ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍, രണ്ട് സിറ്റി റേഷനിങ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുമാണ് 77,570 പരാതികള്‍ ലഭിച്ചിട്ടുള്ളത്. എറണാകുളം സിറ്റി റേഷനിങ് ഓഫിസില്‍ 986, പരാതികളും കൊച്ചി സിറ്റി റേഷനിങ് ഓഫിസില്‍ 1672 ഉം, കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍4845, കൊച്ചി താലൂക്ക് സപ്ലൈ ഓഫിസില്‍ 8183 ഉം, പറവൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ 19905 ഉം, ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ 17390 ഉം, കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസില്‍ 8020 ഉം, കോതമംഗലം താലൂക്ക് സപ്ലൈ ഓഫിസില്‍ 7546 ഉം, മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫിസില്‍ 9030 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത് പറവൂര്‍ താലൂക്ക് സപ്ലൈ ഓഫിസിലും കുറവ് എറണാകുളം സിറ്റി റേഷനിങ് ഓഫിസിലുമാണ്.
തിങ്കളാഴ്ച മുതല്‍ ഹിയറിങ് ആരംഭിച്ചു. പരാതികള്‍ നല്‍കാന്‍ നവംബര്‍ 15വരെ അവസരമുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍.ഹരിപ്രസാദ് വ്യക്തമാക്കി. പരാതി നല്‍കിയവര്‍ ഹിയറിങ്ങിന് എത്തുമ്പോള്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പരാതികള്‍ തള്ളും. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മാരക രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഹിയറിങ് തീയതി പരാതി നല്‍കിയപ്പോള്‍ രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."