ശക്തമായ കടല്‍ക്ഷോഭം; ആളുകളെ ഒഴിപ്പിച്ചു
കഴക്കൂട്ടം: പെരുമാതുറ മര്യനാട്, കഠിനംകുളം, ശാന്തിപുരം,പുതുക്കുറിച്ചി ഭാഗത്ത് കടല്‍ക്ഷോഭം രൂക്ഷം.
ഇന്നലെ രാത്രി എട്ടര മണിയോടെ കടല്‍തീരത്തെ സംരക്ഷണഭിത്തിയായ കാറ്റാടിമരവും പാറ പാകിയ സ്ഥലവും കവിഞ്ഞ് വെള്ളം കരയിലേക്ക് ഇരച്ച് കയറി. തുടര്‍ന്ന് കഠിനംകുളം പൊലിസിന്റെ സാന്നിധ്യത്തില്‍ അപകടവസ്ഥയിലായ ഖലീല്‍, നബീസത്ത്, അസീസ്, ലൈല എന്നിവരുടെ വീടുകളിലെ ആള്‍ക്കാരെ ഒഴിപ്പിച്ചു. മാത്രമല്ല കരയ്ക്കടുപ്പിച്ചിരുന്ന കമ്പവല വള്ളങ്ങളും ചെറുവള്ളങ്ങളും എപ്പോള്‍ വേണമെങ്കിലും ഒഴുകിപോകുമെന്ന സ്ഥിതിയാണ്. മഴ തോരാതെ നില്‍ക്കുന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്തവസ്ഥയാണ്.
നേരത്തെ ഇതുപോലെ കടക്ഷോഭമുണ്ടായി വെള്ളം കരയ്ക്കകയറിയെങ്കിലും വളരെ പെട്ടെന്ന് ഉള്‍വലിയുമായിരുന്നു. എന്നാല്‍ ഇന്നലെ ഒന്നരമണിക്കൂര്‍ കഴിഞ്ഞ് വെള്ളം കൂടുതല്‍ കരയ്ക്ക് കയറുന്നതല്ലാതെ കുറവുണ്ടായിട്ടില്ലെന്ന് തീരദ്ദേശവാസികള്‍ പറഞ്ഞു. സ്ഥിതി നാട്ടുകാര്‍ ഇന്നലെ ജില്ലാ കലക്ടറെ അറിയിച്ചിരുന്നെങ്കിലും. തിരഞ്ഞെടുപ്പായതിനാല്‍ കലക്ടര്‍ക്ക് എത്താന്‍ കഴിയാത്തവസ്ഥയിലാണ്. എങ്ങെങ്കിലും പൊലിസിനും മറ്റു അധികൃതര്‍ക്കും വേണ്ട നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."