ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: ടി.ജെ ആഞ്ചലോസ്
ഹരിപ്പാട്: ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിക്ക് കാര്‍മ്മികത്വം വഹിച്ച രമേശ് ചെന്നിത്തല രാഷ്ട്രീയ ധാര്‍മ്മികത കാണിച്ച് പ്രതിപക്ഷ നേതൃ സ്ഥാനം രാജി വെച്ച് ഒഴിയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിന്റെ പേരില്‍ അഴിമതി നടത്തിയ രമേശ് ചെന്നത്തില രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനെ കുറിച്ചും മറ്റ് നേതാക്കളെപ്പറ്റിയും സംസാരിക്കുമ്പോള്‍ രാഷ്ട്രീയ ധാര്‍മ്മികത പറയുന്ന രമേശ് ചെന്നിത്തല അഴിമതിക്കേസ്സില്‍ ഉള്‍പ്പെടാന്‍ പോകുന്ന തന്നെക്കുറിച്ച് രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി ചിന്തിക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് സ്വകാര്യ മുതലാളിമാര്‍ക്ക് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത്.
മെഡിക്കല്‍കോളേജ് നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് വായ്പ സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഈ പണം ഇത്തരത്തില്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിന് മറിച്ച് നല്‍കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയാണോയെന്ന് ചിന്തിക്കണം.
രമേശ് ചെന്നിത്തല നടത്തിയ പോലീസ് നിയമന തട്ടിപ്പിനെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മറച്ച് വെച്ച നിയമന തട്ടിപ്പ് ഇപ്പോള്‍ കൂടുതല്‍ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. കണ്‍സള്‍ട്ടന്‍സി കരാരിന്റെ അഴിമതിക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സ് നേതാക്കന്മാരുമാണ്. ഹരിപ്പാട് റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എം.സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ ഡി.അനീഷ്, യു.ദിലീപ് അഡ്വ.ജി വിശ്വമോഹനന്‍ കെ.രാമകൃഷ്ണന്‍, ജോമോന്‍ കുളഞ്ഞിക്കൊമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.ഗോപി, ഒ.എ ഗഫൂര്‍, സി.ബി സുഭാഷ്, ടി.കെ അനിരുദ്ധന്‍, ദേവദാസ്, ജി.സിനു, എ.കമറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."