അമേരിക്കയില്‍ ടെലിഫോണ്‍ സംവിധാനം ഹാക്ക് ചെയ്ത ഇന്ത്യക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: അമേരിക്കയില്‍ ടെലിഫോണ്‍ സംവിധാനം ഹാക്ക് ചെയ്ത ഇന്ത്യന്‍ വംശജനായ 18 കാരന് അറസ്റ്റില്‍. മീത്ത്കുമാര് ദേശായി എന്നയാളാണ് അറസ്റ്റിലായത്.
അടിയന്തര സഹായ ഹെല്‍പ്പ് ലൈന്‍ നമ്പരായ 911 സംവിധാനമാണ് ദേശായി ഹാക്ക് ചെയ്തത്. അമേരിക്കയിലെ അരിസോണ പൊലിസ് ഡിപ്പാര്‍ട്ട്മെന്റിലെ ടെലിഫോണ്‍ സംവിധാനത്തില്‍ നൂറോളം വ്യാജ കോളുകള്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ട്വിറ്ററില്‍ പോസറ്റ് ചെയ്ത ഒരു ലിങ്കില്‍ നിന്നുമാണ് 911 ഹെല്‍പ്പ്ലൈനിലേക്ക് കോളുകള്‍ വന്നിരുന്നത്. ഈ പോസ്റ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം 911 ലേക്ക് കോളുകള്‍ വന്നുകൊണ്ടിരിക്കും. ഇത്തരത്തില്‍ തുടര്‍ച്ചയായി കോളുകള്‍ വന്നതോടെ ഹെല്പ്പ്ലൈന് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഏറെ നേരെ തടസപ്പെട്ടുവെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കോളുകള്‍ വന്നത് മീത്ത് ദേശായി എന്ന അക്കൗണ്ടില്‍ നിന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ താന്‍ തമാശയ്ക്ക് ചെയ്തതാണ് ഇതെന്നും ആര്‍ക്കും അപകടമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ലെന്നുമാണ് ദേശായിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."