മിസ്റ്റര്‍ കുക്ക് സംസ്ഥാനത്ത് പുതിയ ഫ്രാഞ്ചൈസികള്‍ തുറക്കുന്നു
കൊച്ചി: കിച്ചണ്‍ അപ്ലയന്‍സസ് നിര്‍മാതാക്കളായ മിസ്റ്റര്‍ കുക്ക് കേരളത്തിലുടനീളം മിസ്റ്റര്‍ കുക്ക് സൂപ്പര്‍ ഷോപ്പി എന്ന പേരില്‍ ഫ്രാഞ്ചൈസികള്‍ തുറക്കുന്നു. നിലവില്‍ കേരളവിപണിയില്‍ കമ്പനിക്ക് 250ല്‍പരം കിച്ചണ്‍ അപ്ലയന്‍സസുകള്‍ ഉണ്ട്.
ഇവയ്ക്കു പുറമേ മറ്റു കമ്പനികളുടെ ഗുണമേന്മയുള്ള ഉല്പന്നങ്ങളും സൂപ്പര്ഷോപ്പികളില് അവതരിപ്പിക്കും. കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു സൂപ്പര്‍ ഷോപ്പി എന്നതാണ് തുടക്കത്തില്‍ കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്ന് മാനേജിങ് ഡയരക്ടര്‍ മാര്ട്ടിന് ഡേവിഡ് പറഞ്ഞു.ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള എല്ലാ കിച്ചണ്‍ അപ്ലയന്‍സസുകളും ഒരു കുടക്കീഴില് കൊണ്ടുവരികയും വീട്ടമ്മമാരുടെ ഷോപ്പിങ്ങ് അനായാസമാക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ ഷോപ്പികള്‍ മുതല്‍മുടക്കിന്റെ തോത് അനുസരിച്ച് മൂന്നുതരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മിസ്റ്റര്‍ കുക്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."