സിവില്‍ സര്‍വീസ് അവസരങ്ങളുടെ പൂക്കാലം
ഇന്ത്യന്‍ ഭരണ സംവിധാനത്തിലെ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയികള്‍. ഭാരതത്തില്‍ ലഭ്യമായ ഏറ്റവും നല്ല കരിയര്‍ ഓപ്ഷനുകളില്‍ സിവില്‍ സര്‍വീസ് മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്. ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ മേഖലയാണിത്. നല്ല ഭരണത്തിന്റെ അവിഭാജ്യഘടകമായ നീതിബോധവും വിവേകവുമുള്ള ഉദ്യോഗസ്ഥരിലൂടെയാണ് വികസനത്തിന്റെ മാധുര്യം സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങളിലെത്തുന്നത്. മറ്റു ജോലികളില്‍ നിന്ന് വിഭിന്നമായി വിവിധ മേഖലകളിലും തലങ്ങളിലും ജോലി ചെയ്യാനുള്ള അവസരം സിവില്‍സര്‍വന്റുകള്‍ക്ക് ധാരാളമുണ്ട്. സിവില്‍ സര്‍വീസുകളിലെ തൊഴില്‍ സ്വഭാവങ്ങളും അവസരങ്ങളും അറിയുന്നത് ഉചിതമായിരിക്കും. അവ ചുവടെ ചേര്‍ക്കുന്നു.
1 ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ്
സര്‍വീസ് (ഐ.എ.എസ്)
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ എത്തുന്നവര്‍ തെരഞ്ഞെടുക്കുന്നത് പൊതുവേ ഐ.എ.എസ്. ആണ്. ഭരണകൂടത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്ന
താണ് ഇന്‍ഡ്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകം. ഭരണകൂടത്തിന്റെ നയരൂപീകരണത്തില്‍ പങ്കാളികളാകാനും നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ മുഖ്യ ഉത്ത
രവാദിത്വം നിര്‍വ്വഹിക്കാനും ഐ.എ.എസുകാര്‍ക്ക് അവസരം ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥ സംവിധാനത്തിലെ മേല്‍പരപ്പാണിത്. അണ്ടര്‍ സെക്രട്ടറിസബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌സബ് കലക്ടര്‍അസി.കലക്ടര്‍ തസ്തികയിലേക്കുമായിരിക്കും ഐ.എ.എസ് പരീക്ഷ പൂര്‍ത്തിയാക്കിയവരുടെ ആദ്യ നിയമനം. പിന്നീട് ഉയര്‍ന്നുയര്‍ന്ന് സംസ്ഥാന സര്‍വീസില്‍ ചീഫ് സെക്രട്ടറിവരെയും കേന്ദ്രസര്‍വീസില്‍ കാബിനറ്റ് സെക്രട്ടറിവരെയുമെത്താം.
2. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്
(ഐ.എഫ്.എസ്)
വിദേശ രാജ്യങ്ങളിലും ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിലും ഇന്ത്യയുടെ നയതന്ത്ര ബന്ധം നിലനിര്‍ത്തുകയും രാജ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസ്ഉദ്യോഗസ്ഥരുടെ പ്രധാന ചുമതല. മറ്റു രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം കാത്തുസൂക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും ഫോറിന്‍ സര്‍വീസ് ഉദ്യോ
ഗസ്ഥര്‍ക്ക് വലിയ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്. വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളായുമാണ് ഐ.എഫ്.എസുകാര്‍ക്ക് നിയമനം ലഭിക്കുക. അറ്റാഷെതേര്‍ഡ് സെക്രട്ടറിഅണ്ടര്‍ സെക്രട്ടറി തസ്തികയിലായിരിക്കും ആദ്യനിയമനം. പിന്നീട് അംബാസിഡര്‍ഹൈക്കമ്മീഷണര്‍സെക്രട്ടറിതലംവരെയെത്താം. ഐ.എഫ്.എസില്‍ 87 ശതമാനം നിയമനം നേരിട്ടും 13ശതമാനം പ്രൊമോഷന്‍ വഴിയുമാണ്.
3. ഇന്ത്യന്‍ പോലീസ് സര്‍വീസ്
(ഐ.പി.എസ്)
രാജ്യത്തെ ക്രമസമാധാനപാലനവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കലും നിയമസംവിധാനം ഉറപ്പുവരുത്തലുമാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രധാന കര്‍ത്തവ്യം. ഓക്
സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ നിര്‍വചനപ്രകാരം രാജ്യത്തെ ക്രമസമാധാന നില തൃപ്തികരമായി നിലനിര്‍ത്തുന്നതിനുള്ള സൈനീകേതര സംവിധാനമാണ് പോലീസ് നാനാതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക, അവ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരിക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നിവയാണ് പോലീസ് സര്‍വീസിന്റെ മുഖ്യചുമതലകള്‍. എ.എസ്.പി.യായി തുടങ്ങി ഡി.ജി.പി. വരെ ഉയരാവുന്ന സര്‍വീസാണ് ഇത്. കേസ്രര്‍വീസിലാണെങ്കില്‍കേന്ദ്രപോലീസ് സേനകളുടെ ഡയറക്ടര്‍ ജനറലും, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ നാഷണല്‍ പോലീസ് അക്കാദമി തുടങ്ങിയവയുടെ ഡയറക്ടര്‍ സ്ഥാനം വരെയുമെത്താം. 70 ശതമാനം നിയമനം നേരിട്ടും 30 ശതമാനം പ്രമോഷന്‍വഴിയുമാണ്.
4. ഇന്ത്യന്‍ പോസ്റ്റ് ആന്റ്
ടെലികമ്മ്യൂണിക്കേഷന്‍ അക്കൗണ്ട്‌സ്
ആന്റ് ഫിനാന്‍സ് സര്‍വ്വീസ്
പോസ്സ്, ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പുകളിലെ ധനകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന സര്‍വീസാണ് ഇന്‍ഡ്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാ
ന്‍സ് സര്‍വ്വീസ് പോസ്റ്റ്. പരിശീലനത്തിനുശേഷം തപാല്‍ വകുപ്പിലോ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലോ, ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങളിലോ അസിസ്റ്റന്റ്ചീ
ഫ് അക്കൗണ്ട്‌സ് ഓഫീസറായിട്ടായിരിക്കും ആദ്യനിയമനം. മറ്റേത് കേന്ദ്രസര്‍വീസും പോലെ ഇന്ത്യയിലെവിടേക്കും സ്ഥലംമാറ്റമുണ്ടാകും. ഈ സര്‍വീസില്‍ 50 ശതമാനം നിയമനം നേരിട്ടും 50 ശതമാനം പ്രമോഷന്‍ വഴിയുമാണ്.
5. ഇന്ത്യന്‍ ഓഡിറ്റ് ആന്റ്
അക്കൗണ്ട്‌സ് സര്‍വീസ്
(ഐ.എ.ആന്റ് എ.എസ്.)
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ധനകാര്യ പരിശോധന നടത്തുന്ന വിഭാഗമാണ് ഇന്‍ഡ്യന്‍ ഓഡിറ്റ് അക്കൗണ്ട്‌സ് സര്‍വ്വീസ്. സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ധനകാര്യ കാര്യക്ഷമതയും ധനകാര്യ പ്രവര്‍ത്തനങ്ങളും മാത്രമല്ല ഗവണ്‍മെന്റ് കമ്പനികളുടെയും കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ കാര്യമായി ധനസഹായം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളുടെയും കണക്കുകളും ധനകാര്യ പ്രവര്‍ത്തനശേഷിയും സ്ഥിരമായി നിരീക്ഷിക്കുകയും പരിശോധനകള്‍ക്കു വിധേയമാക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്വവും ഐ.എ.ആന്‍ഡ് എ.എസിനുണ്ട്. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി) യുടെ കീഴിലായിരിക്കും ഇവര്‍ക്കു നിയമനം.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെയും പൊതു മേഖലാസ്ഥാപനങ്ങളുടെയും വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതും സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതും സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതും ഐ.എ.ആന്റ് എ.എസ്.ഉദ്യോഗസ്ഥന്മാരാണ്. അസി.അക്കൗണ്ടന്റ് ജനറല്‍ തസ്തികയില്‍ തുടങ്ങി പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലും ഡെപ്യൂട്ടി സി.എ.ജി.വരെ എത്താവുന്ന സര്‍വീസാണിത്.
6. ഇന്ത്യന്‍ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍
എക്‌സൈസ് സര്‍വീസ്
കസ്റ്റംസ്, എക്‌സൈസ് വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍വ്വീസാണ് ഇന്ത്യന്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സര്‍വീസ്. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ പരിശോധനയും ഇറക്കുമതിത്തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് കസ്റ്റംസ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരമായി ഉല്പാദിപ്പിക്കപ്പെടുന്നവയുടെ നികുതിയുമായി ബന്ധപ്പെട്ട കാര്യ
ങ്ങളാണ് എക്‌സൈസിന്റെ പരിധിയില്‍ വരുന്നത്. അസി. കമ്മീഷണര്‍മാരായാണ് തുടക്കം. ചീഫ് കമ്മീഷണര്‍വരെയെത്താം. വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയിലും പ്രവര്‍ത്തിക്കാം.
7. ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ്
സര്‍വീസ് (ഐ.ഡി.എ.എസ്)
കംട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് (ഡി.ജി.ഡി.എ) ആണ് ഇതിന്റെ മേധാവി. പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഈ സര്‍വ്വീസ് പ്രവര്‍ത്തിക്കുന്നത്. സായുധസേനയുടെ കണക്കു സൂക്ഷിക്കല്‍, കരാര്‍ വ്യവസ്ഥകള്‍ നിശ്ചയിക്കല്‍, ആഭ്യന്തര ഓഡിറ്റിംഗിന്റെ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയെല്ലാം ഇന്‍ഡ്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്.
8. ഇന്ത്യന്‍ റവന്യു സര്‍വീസ്
(ഐ.ആര്‍.എസ്)
രാജ്യത്തെ പ്രത്യക്ഷ നികുതി (ആദായനികുതി, കോര്‍പറേറ്റ് നികുതി, സ്വത്ത് നികുതി തുടങ്ങിയവ) പിരിക്കലും പ്രത്യക്ഷനികുതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കുന്നതും ഐ.ആര്‍.എസ്. ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അസിസ്റ്റന്റ് കമ്മീഷണറായാണ് ആദ്യനിയമനം. പകുതി നേരിട്ടും പകുതി പ്രമോഷന്‍ വഴിയുമാണ് സര്‍വീസിലേക്ക് ഉദ്യോഗാര്‍ത്ഥികളെ എടുക്കുന്നത്.ഐ.ആര്‍.എസു കാര്‍ക്ക് എത്താവുന്ന ഏറ്റവും വലിയ തസ്തിക കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമാണ്.
9. ഇന്ത്യന്‍ ഓര്‍ഡിനന്‍സ്
ഫാക്ടറി സര്‍വ്വീസ്
എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സര്‍വീസാണ് ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി സര്‍വീസ്. സായുധസേനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഏര്‍പ്പാടാക്കാനുള്ള ചുമതല ഓര്‍ഡിനന്‍സ് ഫാക്ടറി സര്‍വീസിനുള്ളതാണ്. ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ പ്രവര്‍ത്തനം, മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്വവും അവര്‍ക്കുണ്ട്. രാജ്യത്തെ ആയുധനിര്‍മ്മാണശാലകള്‍ക്ക് വേണ്ടിയാണ് ഈ സര്‍വീസ്. ഇതില്‍ 85 ശതമാനത്തോളം എഞ്ചിനീയര്‍മാരും കെമിസ്റ്റുകളും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ്. ഇവരെ എഞ്ചിനീയറിംഗ് സര്‍വീസ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഭരണനിര്‍വഹണവിഭാഗത്തിലേക്ക് വേണ്ടവരെയാണ് സിവില്‍ സര്‍വീസസ് പരീക്ഷയിലൂടെ നിയമിക്കുന്നത്. അസി. വര്‍ക്‌സ് മാനേജറായാണ് തുടക്കം.
10. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക്
സര്‍വ്വീസ് (ഐ.ആര്‍.ടി.എസ്.)
യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം, ട്രെയിനുകളുടെ വരവും പോക്കും എന്നിവ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വ്വീസ് (ഐ.ആര്‍.ടി.എസ്.) ആണ്. റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റു മൂന്നു സര്‍വീസുകള്‍ ഇന്ത്യന്‍ റയില്‍വേ പേഴ്‌സണല്‍ സര്‍വീസ് (എ.ആര്‍.പി.എസ്), ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് (ഐ.ആര്‍.പി.എസ്.), ഇന്ത്യന്‍ റെയില്‍വേ പോലീസ് സര്‍വീസ് (ആര്‍.പി.എസ്.) എന്നിവയാണ്.
11. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ്
ഡയരക്ടര്‍ ജനറല്‍ ഓഫ് പോസ്റ്റ്‌സിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ്. റെയില്‍വേ, എയര്‍ലൈന്‍സ്, ധനകാര്യം തുടങ്ങി വിവിധ വകുപ്പുകള്‍ തമ്മിലുള്ള ബന്ധം നിയന്ത്രിക്കുകയാണ് ഈ സര്‍വീസിന്റെ ചുമതല. പോസ്റ്റോഫീസുകളിലും റെയില്‍വേ മെയില്‍ സര്‍വീസിലും സീനിയര്‍ സൂപ്രണ്ട്ചീഫ് പോസ്റ്റ്മാസ്റ്റര്‍ തസ്തികയിലാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യ നിയമനം ലഭിക്കുക.
ഉയര്‍ന്ന തസ്തിക ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, ചീഫ് ജനറല്‍ മാനേജര്‍ എന്നിവയാണ്.നേരിട്ടുള്ള നിയമനത്തിന്റെയും പ്രമോഷന്‍ വഴിയുള്ള നിയമനത്തിന്റെയും അനുപാതം 75 : 25 ആണ്. തപാല്‍വകുപ്പിനെ ജനപ്രിയ സ്ഥാപനമാക്കി നിലനിര്‍ത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസസ് ഉദ്യോഗസ്ഥരാണ്.
12. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് (ഐ.സി.എ.എസ്) കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ കൈകാര്യം ചെയ്യുന്ന സര്‍വീസാണിത്. 1977 ലാണ് വലിയൊരു ഭരണപരിഷ്‌ക്കാരത്തിന്റെ ഭാഗമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനും ഓഡിറ്റ് ചെയ്യുന്നതും രണ്ടു സര്‍വീസാക്കി മാറ്റിയത്. അസി.കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സില്‍ തുടങ്ങി കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് വരെ ഉയരാവുന്ന മേഖലയാണിത്.
13. ഇന്ത്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വീസ് (ഐ.ആര്‍.പി.എസ്)
രാജ്യത്തെ ഒന്നാമത്തെയും ലോകത്തെ രണ്ടാമത്തെയും ഏറ്റവും വലിയ തൊഴില്‍ദായകരായ ഇന്ത്യന്‍ റെയില്‍വേയിലെ 15 ലക്ഷത്തിലധികം ജീവനക്കാരുടെ പ്രവര്‍ത്തനം ഫലപ്രദമായി വിനിയോഗിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും 1981 ലാണ് ഇന്ത്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വീസ് ആരംഭിച്ചത്. റെയില്‍വേയിലെ നിയമനം, പരിശീലനം, സ്ഥലമാറ്റം, സ്ഥാനക്കയറ്റം, അച്ചടക്കനടപടി, പെന്‍ഷന്‍ നല്‍കല്‍ തുടങ്ങി ജീവനക്കാരുടെ സേവനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല നിര്‍വ്വഹിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വ്വീസാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട നയങ്ങള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, നി
യന്ത്രണങ്ങള്‍ എന്നിവ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഇന്‍ഡ്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വീസിനുണ്ട്. അസി. പേഴ്‌സണല്‍ ഓഫീസര്‍ തസ്തികയിലാണ് സര്‍വ്വീസ് ആരംഭിക്കുക. ഇതിലേക്ക് 50 ശതമാനം നേരിട്ടും 50 ശതമാനം പ്രൊമോഷന്‍ വഴിയുമാണ് നിയമനം.
14. ഇന്ത്യന്‍ റെയില്‍വേ
അക്കൗണ്ട്‌സ് സര്‍വീസ്
(ഐ.ആര്‍.എ.എസ്)
റെയില്‍വേയുടെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസിനുള്ളതാണ്. റെയില്‍വേയ്ക്ക് ധനകാര്യ പ്രശ്‌നങ്ങളില്‍ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതോടൊപ്പം റെയില്‍വേയുടെ കണക്കു സൂക്ഷിക്കാനുള്ള ചുമതലയും ഈ വിഭാഗത്തിനുണ്ട്. നഷ്ടപരിഹാരങ്ങള്‍ ഉള്‍പ്പെടെ റെയില്‍വേയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍വ്വഹിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസാണ്. അസി. ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ മുതല്‍ ഫൈനാന്‍ഷ്യല്‍ കമ്മീഷണര്‍ വരെ ആകാം.
15. റെയില്‍വേ പ്രൊട്ടക്ഷന്‍
സര്‍വീസ് (ആര്‍.പി.എഫ്)
റെയില്‍വേ സ്വത്തുക്കളുടെ സംരക്ഷണചുമതലയുള്ള റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍.പി.എഫ്) അധികാരപദവികളിലേക്ക് സിവില്‍ സര്‍വീസ് പരീക്ഷ വഴിയാണ് നിയമനം നടത്തുന്നത്. റെയില്‍വേ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ സര്‍വീസിന്റെ ചുമതല. റെയില്‍വേ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പുറമേ ട്രാക്കുകള്‍, ഉപകരണങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി റെയില്‍വേയുടെ എല്ലാ സ്വത്തുക്കളുടെയും സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം റെയില്‍വേ പ്രൊട്ടക്ഷന്‍ സര്‍വ്വീസിനുണ്ട്. അസി. സെക്യൂരിറ്റി കമ്മീഷണറായി തുടങ്ങി ഡയരക്ടര്‍ ജനറല്‍വരെയാകാം.
16. ഇന്ത്യന്‍ ഡിഫന്‍സ്
എസ്റ്റേറ്റ് സര്‍വ്വീസ്
പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള ഭൂമി സംരക്ഷിക്കുകയും അവയുടെ കണക്ക് സൂക്ഷിക്കുകയും അവയുമായി ബന്ധപ്പെട്ട നങ്ങള്‍ കൈകാര്യം ചെയ്യുകയുമാണ് ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സര്‍വീസിന്റെ ചുമതല. രാജ്യത്തെ കന്റോണ്‍മെന്റുകളിലും 30 പ്രതിരോധ എസ്റ്റേറ്റ് ഓഫീസ് സര്‍ക്കിളുകളിലുമാണ് ഐ.ഡി.ഇ.എസ്. ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്നത്. കന്റോണ്‍മെന്റുകളുടെ സിവില്‍മുനിസിപ്പല്‍ ഭരണനിര്‍വഹണവും പ്രതിരോധവകുപ്പിന്റെ സ്ഥലങ്ങള്‍ നോക്കിനടത്തലുമാണ് ഇവരുടെ പ്രധാന ചുമതലകള്‍.
17. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഐ.ഐ.എസ്)
ആകാശവാണി, ദൂരദര്‍ശന്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഡിയോ ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡി.എ.വി.പി.) പബ്ലിക്കേഷന്‍ ഡിവിഷന്‍, ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങി കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളെ നയിക്കുന്നത് ഐ.ഐ.എസ്. ഉദ്യോഗസ്ഥരാണ്. സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളുടെ പദ്ധതികളും വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയും ഇതിനോട് ജനങ്ങളുടെ പ്രതികരണം സര്‍ക്കാരിനെ അറിയിക്കുകയുമാണ് ഇവരുടെ കര്‍ത്തവ്യം. 50 ശതമാനം നേരിട്ടും 50 ശതമാനം പ്രമോഷന്‍വഴിയുമാണ് നിയമനം.
18. ഇന്ത്യന്‍ കോര്‍പ്പറേറ്റ് സര്‍വീസ്
വ്യവസായ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് സര്‍വീസാണ്. വ്യവസായ - വാണിജ്യ - നിയമ സംബന്ധമായ കാര്യങ്ങളില്‍ കാര്യനിര്‍വ്വഹണത്തിനുള്ള ഉത്തരവാദിത്വം ഈ സര്‍വീസിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."