ഫറോക്കിലെ കരട് മാസ്റ്റര്‍പ്ലാന്‍ അശാസ്ത്രീയമെന്ന് വ്യാപക പരാതി
ഫറോക്ക്: കോഴിക്കോട് അര്‍ബന്‍ ഡവലപ്പ്‌മെന്റ് പ്ലാനിന്റെ ഭാഗമായി ഫറോക്കിനായി തയാറാക്കിയ കരട് മാസ്റ്റര്‍ പ്ലാന്‍ അശാസ്ത്രീയമായി തയാറാക്കിയതാണെന്ന് ആക്ഷേപം ഉയരുന്നു. കരട് പ്ലാനിലെ നിര്‍ദേശങ്ങള്‍ ജനത്തെ വന്‍ ദുരിതത്തിലേക്കു തള്ളിവിടുന്നതാണെന്ന പരാതി വ്യാപകമായിരിക്കുകയാണ്. ഫറോക്കിന്റെ നീറുന്ന പ്രശ്‌നങ്ങളായ കുടിവെള്ളം, നഗരത്തിലെ ഗതാഗത കുരുക്ക് എന്നിവക്കു യാതൊരു നിര്‍ദേശങ്ങളും കരടിലില്ല. അതേസമയം, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളെല്ലാം വ്യവസായ മേഖലയാക്കാനും ഉള്‍പ്രദേശങ്ങളിലൂടെ പോകുന്ന റോഡുകള്‍ക്ക് അനാവശ്യമായി വീതികൂട്ടാനുമുള്ള നിര്‍ദേശമാണു കരട് പ്ലാനിലുള്ളത്.
ജനസാന്ദ്രതയേറിയ മേഖലയിലൂടെ കടന്നുപോകുന്ന രാമനാട്ടുകരപെരുമുഖംകല്ലംപാറ റോഡിന് 24 മീറ്ററാണ് കരടില്‍ നിര്‍ദേശിക്കുന്നത്. നിലവില്‍ ഈ റോഡിന്റെ വീതി ആറ് മീറ്ററാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെ കടന്നുപോകുന്ന റോഡ് 18 മീറ്റര്‍ വീതി കൂട്ടാനുള്ള നിര്‍ദേശം നിരവധി കുടുംബങ്ങളെയാണു ബാധിക്കുക. വലിയ വാഹനങ്ങള്‍ കടന്നുപോകാത്തതും വ്യവസായ സ്ഥാപനങ്ങള്‍ ഇല്ലാത്തതും പൂര്‍ണമായും റസിഡന്‍ഷ്യല്‍ ഏരിയയിലൂടെ കടന്നുപോകുന്നതുമായ റോഡ് ഇത്തരത്തില്‍ വീതികൂട്ടാനുള്ള നിര്‍ദേശം അനാവശ്യമാണെന്നാണ് ആക്ഷേപം.
പേട്ടപുതിയപാലംരാമനാട്ടുകര എന്‍.എച്ച് റോഡ് 30 മീറ്റര്‍ വീതിയാക്കാനുള്ള നിര്‍ദേശം നിരവധി വീടുകളെയും കച്ചവട സ്ഥാപനങ്ങളെയും ബാധിക്കും. 18 മീറ്റര്‍ വീതിയാക്കാന്‍ നിര്‍ദേശമുള്ള ചന്തക്കടവ്‌കോട്ടപ്പാടം റോഡ് കടന്നുപോകുന്നത് ഇരുവശത്തും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെയാണ്. ചുങ്കംകള്ളിത്തൊടി റോഡ് 18 മീറ്ററും പേട്ടഫാറൂഖ് കോളജ് റോഡ് 15 മീറ്ററും ഐ.ഒ.സിപാïിപ്പാടം റോഡ് 18 മീറ്ററും വീതികൂട്ടാനാണു നിര്‍ദേശമുള്ളത്.
മാസ്റ്റര്‍ പ്ലാനില്‍ ജനസാന്ദ്രതയേറിയ മേഖലകളെല്ലാം ഇന്‍ഡസ്ട്രിയല്‍ ഏരിയയായാണു കാണിച്ചിട്ടുള്ളത്. കരട് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം കരുവന്‍തിരുത്തി, പെരുമുഖം മുക്കാല്‍ ഭാഗം റീ സര്‍വേകളിലുള്ള ഭൂമികളും ഇന്‍ഡസ്ട്രിയല്‍ ഏരിയയാണ്. എന്നാല്‍ ചട്ടപ്രകാരം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലൂടെ പോകുന്ന റോഡുകളുടെ വീതി ആറ് മീറ്റര്‍ വേണമെന്നിരിക്കെ കരട് പ്ലാനില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയായി കാണിച്ച സ്ഥലത്തെ റോഡുകളെല്ലാം വീതി കുറഞ്ഞ റോഡുകളാണ്. ഇന്‍ഡസ്ട്രിയല്‍ മേഖലയായി പ്ലാനില്‍ കാണിച്ച പേട്ട മുതല്‍ പരുത്തിപ്പാറ വരെ റോഡിന്റെ വീതി നാലുമുതല്‍ അഞ്ചുവരെയാണ്.
ഫറോക്കിലെ പ്രധാന പ്രശ്‌നമായ കുടിവെള്ളക്ഷാമത്തിനു യാതൊരു പരിഹാരവും കരട് പ്ലാനിലില്ല. ഫറോക്കിലെ പഴയ പാലത്തിനു പകരം പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നാവശ്യം അപ്പാടെ അവഗണിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പാലം നിര്‍മിക്കുകയാണെങ്കില്‍ ഫറോക്ക്, കടലുïി, രാമനാട്ടുകര ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകും. ഫറോക്ക് ടൗണില്‍ ഗതാഗതസ്തംഭനത്തിനിടയാക്കുന്ന പോസ്റ്റ് ഓഫിസിന്റെ മുന്‍വശത്തെ വീതികുറഞ്ഞ സ്ഥലം വീതികൂട്ടണമെന്ന ആവശ്യവും കരട് പ്ലാനില്‍ അവഗണിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."