മോഹനന് വധം: രണ്ടു ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
കൂത്തുപറമ്പ്:പാതിരിയാട്ടെ സി.പി.എം പ്രാദേശിക നേതാവ് കുഴിച്ചാല്‍ മോഹന(52)നെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പാതിരിയാട് പടുവിലാക്കാവ് ക്ഷേത്രത്തിനു സമീപം സി സായൂജ് (23), ഓടക്കാട്ടെ എം രാഹുല്‍ (22) എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊലപാതക കൃത്യത്തിനുപയോഗിച്ച ഒരു വാളും സംഭവ സമയം പ്രതികള്‍ കൈവശം വച്ചിരുന്ന നാലുനാടന് ബോംബുകളും പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തോടെയാണ് പിണറായിക്കടുത്ത് വെണ്ടുട്ടായിയില്‍ വെച്ച് ഒളിവില്‍ കഴിയുകയായിരുന്ന രണ്ടു പ്രതികളെയും പൊലിസ് പിടികൂടിയത്. കൊലപാതക കൃത്യം നടത്തിയവരാണ് ഇരുവരുമെന്ന് പൊലിസ് അറിയിച്ചു. ഇരുവരെയും വന്‍ സുരക്ഷയോടെ മുഖം മൂടി ധരിപ്പിച്ച് പൊലിസ് പടുവിലായിയില്‍ എത്തിച്ച് പരിശോധന നടത്തി. കൈതക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊലയ്ക്കു പയോഗിച്ച വാള് കണ്ടെത്തിയത്. കൊലപാതക ക്യത്യത്തിനിടെ എറിഞ്ഞു ഭീതി പരത്താനായി കരുതി വച്ച നാല് നാടന്‍ ബോംബുകളുമാണ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ഇരുവരെയും ഇന്ന് രാവിലെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസുമജിസ്ട്രേട്ടു കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."