ഏകസിവില്‍കോഡ്; കേന്ദ്ര നിയമകമ്മിഷന് നിലപാട് പ്രതിഷേധാര്‍ഹമെന്ന്
കൊഴിഞ്ഞാമ്പാറ : ഏകസിവില്‍കോഡ് നിയമം സംബന്ധിച്ച് കേന്ദ്രനിയമ കമ്മിഷന് പുറത്തിറക്കിയ ചോദ്യാവലി അവഗണിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിം, എസ്.വൈ.എസ്, മദ്റസ മാനെജ്മെന്റ്, 40 മഹല്ല് കമ്മിറ്റി എന്നിവ സംയുക്തമായി തീരുമാനിച്ചു.
സമസ്തയുടെയും മുസ്ലിം ശരീഅത്ത് കോ ഓഡിനേഷന്‍ കമ്മിറ്റിയുടേയും മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വ പിന്തുണയും നല്‍കാനും യോഗം തീരുമാനിച്ചു.
മുഫത്തിശ് ഇ.വി ഖാജാദാരിമി, ജനറല്‍ സെക്രട്ടറി അലി അല്‍ഹസനി, ഇസ്മായില്‍ മുസ്ലിയാര് (ചീഫ് ഇമാം പുതുനഗരം), അബ്ദുല്ല നല്ലേപ്പിള്ളി, റഹ്മത്തുല്ല, ഖാജാ ഹുസൈന്, മുഹമ്മദ് തമീം, ടി.എം സുലൈമാന്‍, ഹബീബുല്ല ഹാജി അത്തിക്കോട് പ്രസംഗിച്ചു.
കൊപ്പം: മൂര്‍ക്കനാട് പഞ്ചായത്ത് വാഹനം എതിരേ വന്ന കാറിലിടിച്ച് അപകടത്തില്‍പെട്ടു. കഴിഞ്ഞ ദിവസം കൂരാച്ചിപടിയിലാണ് അപകടമുണ്ടായത്. പുലാമന്തോള്‍ ഭാഗത്ത് നിന്നും മൂര്ക്കനാടിലേക്ക് പോകുകയായിരുന്ന മൂര്‍ക്കനാട് പഞ്ചായത്തിന്റെ ബൊലേറോ വാന്‍ കൂരാച്ചികുപ്പൂത്ത് റോഡിനു സമീപം വളവില്‍ എതിരേ വന്ന കാറിനിടിക്കുകയായിരുന്നു. വളവു തിരിഞ്ഞ് കാര്‍ വരുന്നത് കണ്ട ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ വലിയൊരപകടം ഒഴിവായി.
കാറിന്റെ വലതുവശം തകര്‍ന്നിട്ടുണ്ടെങ്കിലും വാഹനത്തിലുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
റോഡരികില്‍ ഇറിഗേഷന്‍ മോട്ടോര്‍ പുരനില്ക്കുന്നതിനാല് വളവു തിരിഞ്ഞ് വരുന്ന വാഹനങ്ങള്‍ക്ക് എതിരേ വരുന്ന വാഹനങ്ങളെ കാണാന്‍ പ്രയാസമാണ്. ഇതു തന്നെയാണ് ഈ അപകടത്തിലേക്കും വഴിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."