HOME
DETAILS
MAL
നടുവണ്ണൂരില്‍ ആറുമണി കഴിഞ്ഞും നീണ്ട ക്യൂ
backup
May 17 2016 | 00:05 AM
നടുവണ്ണൂര്‍: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാം ബൂത്തില്‍ വൈകിട്ട് ആറിനുശേഷവും നീണ്ട ക്യൂ. സ്ത്രീകളടക്കം 250 വോട്ടര്‍മാര്‍ നിശ്ചിത സമയത്തിനു ശേഷവും പുറത്തുനില്‍ക്കുകയായിരുന്നു. വാകയാട് ജി.എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 23-ാം ബൂത്തില്‍ ആറിനു ശേഷം 323 വോട്ടര്‍മാരായിരുന്നു ക്യൂവിലുണ്ടായിരുന്നത്. കരുവണ്ണൂര്‍ ജി.യു.പി സ്‌കൂളില്‍ വൈദ്യുത ബന്ധം തകരാറിലായതിനെ തുടര്‍ന്ന് അരമണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടു. പിന്നീട് വൈദ്യുതബന്ധം പുനഃസ്ഥാപിച്ചശേഷം വോട്ടെടുപ്പ് തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."