നീലേശ്വരത്തു ഹൈടെക് ബസ് സ്റ്റാന്‍ഡിനുള്ള നടപടികള്‍ തുടങ്ങി
നീലേശ്വരം: നിലവിലുള്ള നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു നീക്കി ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇക്കാര്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരുകയാണ്. നഗരസഭാ അധികൃതരും എന്‍ജിനീയര്‍മാരും ചേര്‍ന്നായിരിക്കും ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. എട്ടു കോടി രൂപയുടെ ബജറ്റാണു ഇതിനായി കണക്കാക്കുന്നത്. കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം നിലവിലെ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. പലതവണ സീലിങ്ങുകള്‍ അടര്‍ന്നു വീണ സംഭവവുമുണ്ടായിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിനായി കരുവാച്ചേരിയിലെ കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥലം വിട്ടു നല്‍കാന്‍ വൈകുന്നതാണു നിലവിലുള്ള കെട്ടിടം പുതുക്കിപ്പണിയുക എന്ന ചിന്തയിലേക്കു അധികൃതരെ നയിച്ചത്. നിലവിലുള്ള ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്കു ചെയ്യാനുള്ള പാര്‍ക്കിങ് യാര്‍ഡുകളൊന്നുമില്ല. യാത്രക്കാര്‍ക്കു വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യങ്ങളുമില്ല. ഇത്തരം കുറവുകളൊക്കെ പരിഹരിച്ചു കൊണ്ടായിരിക്കും പുതിയ ബസ് സ്റ്റാന്‍ഡ് പണിയുക. രാജാറോഡിന്റെ വികസനവും സാധ്യമായാല്‍ ഒരു പരിധിവരെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."