ഹന്ദ്വാര സംഭവം: പീഡിപ്പിച്ചത് സൈനികന് തന്നെയെന്ന് പെണ്‍കുട്ടി
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഹന്ദ്വാരയില് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സൈനികന് തന്നെയെന്ന് പെണ്‍കുട്ടി. തന്റെ സമ്മതമില്ലാതെ പൊലിസ് സ്റ്റേഷനില്‍ പാര്‍പ്പിച്ച് നിര്‍ബന്ധിച്ച് സാക്ഷിമൊഴി വീഡിയോയില്‍ ചിത്രീകരിക്കുകയായിരുന്നു. പൊലിസ് കസ്റ്റഡിയില്‍ വെച്ചും പീഡനം അനുഭവിക്കേണ്ടി വന്നതായും പതിനാറുകാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ക്കൂളില്‍ നിന്നും വരുന്ന വഴി തന്നെ ഉപദ്രവിച്ചത് സൈനികനാണ് എന്നാല്‍ പ്രദേശത്തെ ആണ്‍കുട്ടികളാണ് പീഡിപ്പിച്ചതെന്ന് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ഹന്ദ്വാരയിലെ മജിസ്ട്രേറ്റിനു മുമ്പിലും പ്രദേശവാസിയായ യുവാവാണ് ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതിനു വിരുദ്ധമായാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. സംഭവത്തിനു ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 12 നാണ് കുപ്വാര ജില്ലയിലെ ഹന്ദ്വാരയില് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ നടന്ന പ്രതിഷേധത്തില്‍ 5 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."