HOME
DETAILS

വികസനവാദികളേ പൊതു ഇടങ്ങളില്‍ വനിതകള്‍ക്ക് നാല് കക്കൂസ് എങ്കിലും ഉണ്ടാക്കിത്തരുമോ ?

  
backup
May 17 2016 | 05:05 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%87-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%87%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

സ്ത്രീകളുടെ ഏറ്റവും വലിയ പരാതി പൊതു ഇടങ്ങളില്‍ ടോയിലറ്റ് ഇല്ല എന്നതാണ്. പല കുടുംബങ്ങളും യാത്രയില്‍ ഈ ദുരിതം അനുഭവിക്കുന്നവരാണ്. ഇതിനെ കുറിച്ച് ഭരണതലത്തില്‍ ആസനസ്ഥനായവര്‍ ശ്രദ്ധിക്കുന്നില്ല. മുസ്്‌ലിം പള്ളികളില്‍ ഈയിടെ ചിലസംഘടനകള്‍ നടത്തിയ ശ്രമഫലമായി സാധാരണ അടച്ചിടാറുള്ള പൊതുകക്കൂസ് തുറന്നിടാന്‍ തുടങ്ങിയത് ആശ്വാസമാണ്.
വനിതകള്‍ക്ക് 50ശതമാനം സംവരണം പഞ്ചായത്ത് തലങ്ങളില്‍ ഏര്‍പ്പെടുത്തുകയും അതിനായി ചിലര്‍ മുറവിളി കൂട്ടുകയും ചെയതപ്പോഴും സാധാരണ സ്ത്രീകള്‍ പ്രതീക്ഷിച്ചത് സ്ത്രീകളുടെ പ്രശ്‌നം ഇവര്‍ക്ക് വേഗം മനസ്സിലാകുമെന്നും അതിനുതകുന്ന ചര്‍ച്ചകളും പരിഹാരവും ഉണ്ടാവുമെന്നും ആണ്. എന്നാല്‍ അവര്‍ക്ക് അധികാരം കിട്ടിയപ്പോള്‍ അഹങ്കാര മൂര്‍ത്തികളായി മാറിയ സഹപ്രവര്‍ത്തകരെയാണ് എനിക്ക് അനുഭവം.
പുരുഷന്മാര്‍ റോഡുവക്കുകളിലും ആളൊ ഴിഞ്ഞ മൂലകളിലുും കാര്യം സാധിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ മൂത്രസഞ്ചിയുടെ ഹോള്‍ഡിങ് കപ്പാസിറ്റി തന്നെ ശരണം! കേരളത്തില്‍ പുറത്തിറങ്ങി നടക്കുന്ന സ്ത്രീകള്‍ ഒരിക്കലെങ്കിലും ഇത്തരം ഗതികേട് അനുഭവിച്ചിട്ടുണ്ടാകും തീര്‍ച്ച. വിദേശരാജ്യങ്ങളില്‍ ഇത് ഉത്തമസംസ്‌കാരത്തിന്റെ അടയാളമായി നിലകൊള്ളുന്നു.
വികസനം വികസനം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഉരുവിടുമ്പോഴും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാതെ ഉള്ള വികസനങ്ങള്‍ എത്രത്തോളം ഫല പ്രദം ആകും എന്ന്. നാം തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നും പല വ്യാപാര സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കായുള്ള മൂത്രപ്പുരകള്‍ ഇല്ലത്രെ. കോടികളുടെ ലാഭം കൊയ്യുന്ന മുതലാളിമാര്‍ക്ക് തങ്ങളുടെ തൊഴിലാളികളോട് യാതൊരു ബാധ്യതയും ഇല്ല എന്നാണോ? കൃത്യമായി നികുതിപ്പണം പിരിക്കുന്ന സര്‍ക്കാരിനു ജനങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബാധ്യത ഇല്ല എന്നാണോ? ഇനി ഉള്ള പൊതുശൗചാലയങ്ങള്‍ വൃത്തിയായി ഉപയോഗിക്കാന്‍ നമുക്ക് യാതൊരു ബാധ്യതയും ഇല്ല എന്നുണ്ടോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  22 days ago