അപകടക്കെണിയൊരുക്കി പക്രന്തളം ചുരം റോഡിലെ കാട്
തൊട്ടില്‍പ്പാലം: സംസ്ഥാനപാതയോരമായ പക്രന്തളം ചുരം റോഡില്‍ കാടു കയറിയത് വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു. റോഡിനിരുവശവും രണ്ടണ്ടാള്‍ പൊക്കത്തിലാണ് കാട് വളര്‍ന്നിരിക്കുന്നത്.
ഇതുകാരണം എതിര്‍ദിശയില്‍ നിന്നും വാഹനങ്ങള്‍ വരുന്നത് കാണാത്തതിനാല്‍ എപ്പോഴും അപകടം നടക്കാന്‍ സാധ്യതയുണ്ട്. രാവിലെയും വൈകിട്ടുമുള്ള കോടമഞ്ഞും അപകടസാധ്യതയ്ക്കു ആക്കം കൂട്ടുന്നുണ്ട്.
ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ മുഖവും കൈകളും മരച്ചില്ലകളില്‍ തട്ടി മുറിവേല്‍ക്കുന്നതായും പരാതിയുണ്ടണ്ട്. ചുരം ഡിവിഷന്റെ കീഴിലുള്ള റോഡിലെ കാടുകള്‍ മുന്‍വര്‍ഷങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികളായിരുന്നു വെട്ടിമാറ്റിയിരുന്നത്.
ഇപ്പോള്‍ ഇതിനുവേണ്ടണ്ട നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
അന്തര്‍സംസ്ഥാന പാതയായ ഇതുവഴി വലിയ ചരക്കുലോറികളടക്കം ആയിരത്തിലേറെ വാഹനങ്ങളാണ് ദിനേ കടന്നുപോകുന്നത്. വയനാട്ടിലേക്കും ബംഗളൂരുവിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകളും ടൂറിസ്റ്റ് വാഹനങ്ങളുമടക്കം ഈ റോഡിലൂടെയാണ് പോകുന്നത്.
വന്‍ അപകടം പതിയിരിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പടര്‍ന്നു പന്തലിച്ച കാടുകള്‍ എത്രയും വേഗം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."