യുപിയില്‍ അഖിലേഷിന്റെ രഥയാത്ര തുടങ്ങി: ഒരു കിലോമീറ്റര്‍ എത്തുംമുന്പേ 'രഥം താഴ്ന്നു'
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന രഥയാത്രയ്ക്ക് തുടക്കമായി.
സംസ്ഥാന തെരഞ്ഞെടുപ്പിനു മുന്നോടിയായി അഖിലേഷ് നടത്തുന്ന വികാസ് രഥയാത്ര പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായംസിങ് യാദവാണ് ഫഌഗ് ഓഫ് ചെയ്തത്. എന്നാല്‍ ഒരു കിലോമീറ്റര്‍ എത്തുന്നതിനു മുന്‍പേ വാഹനം ബ്രേക്ക് ഡൗണ്‍ ആയി.
പാര്‍ട്ടിയിലെ അസ്വാരങ്ങള്‍ക്ക് അവധി നല്കി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവും രഥയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍ അണികള്‍ പരസ്പരം ഏറ്റുമുട്ടിയത് യാത്രയുടെ ശോഭയ്ക്ക് മങ്ങലേറ്റു.
യാത്ര ഉദ്ഘാടനം ചെയ്തതിന് മുലായത്തിന് നന്ദി പറഞ്ഞ അഖിലേഷ് വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അവകാശപ്പെട്ടു.
അഖിലേഷിന് എല്ലാവിധ ആശംസകളും നേര്‍ന്ന് ശിവ്പാല്‍ യാദവ് പ്രസംഗം രണ്ടുമിനുട്ടില്‍ ഒതുക്കി.
ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനത്തോടു കൂടിയ മേഴ്സിഡസ് ബന്‍സ് ബസിലാണ് അഖിലേഷിന്റെ യാത്ര.
ഇന്നു നൂറു കിലോമീറ്റര്‍ യത്രചെയ്യുന്ന അഖിലേഷ് ലക്നൗവിലെ യാത്ര പൂര്‍ത്തിയാക്കി അടുത്ത ജില്ലയിലേക്കു തിരിക്കും.
അച്ഛനും ചെറിയച്ചനായ ശിവ്പാല്‍ യാദവും പുറത്താക്കിയ യുവനേതാക്കളുമൊത്താണ് അഖിലേഷിന്റെ യാത്ര.
സംസ്ഥാനത്ത് ജനകീയത തെളിയിക്കുന്നതിനും പാര്‍ട്ടിയില്‍ തന്റെ നേതൃത്വം ഉറപ്പിക്കുന്നതിനുമാണ് അഖിലേഷിന്റെ യാത്രയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."