കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പഞ്ചറായി; അരൂക്കുറ്റി റോഡിലെ ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു
അരൂര്‍: കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ടയര്‍ പഞ്ചറായി അരൂര്‍ അരൂക്കുറ്റി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്. ചേര്‍ത്തയില്‍ നിന്ന് അരൂക്കുറ്റി വഴി എറണാകുളത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ടയറാണ് പഞ്ചറായത്. വളരെ വീതികുറഞ്ഞ ഈ റോഡില്‍ ഒരു ബസ്സ് കുടുങ്ങിയതോടെ ഒറ്റ വരി വാഹനങ്ങള്‍ നിരങ്ങിനിരങ്ങിയാണ് പോയിരുന്നത്.
അരൂര്‍ ക്ഷേത്ര കവലക്ക് കിഴക്ക് ഭാഗത്തായി ഇല്ലത്തുപടിക്ക് സമീപമാണ് ബസ്സ് പണിമുടക്കിയത്.വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടുന്നതിനും കെ.എസ്.ഇ.ബി. 11 കെ.വി വൈദ്യുതി കേബിള്‍ ഇടുന്നതിനുമായി റോഡിന്റെ വശങ്ങള്‍ പൊട്ടിച്ചത് ഇവിടെ മാസങ്ങളായി ഗതാഗതക്കുതുക്കിന് ഇടയുക്കിയിട്ടിണ്ട്.
ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്കും മറിച്ച് എറണാകുളത്തു നിന്നും ചേര്‍ത്തലയിലേക്കം നിരവധി സ്വകാര്യ ,കെ.എസ്.ആര്‍.ടി.സി ബസ്സുകളും കണ്ടെയ്‌നര്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളും ഗ്യസ് ടാങ്കറുകളും നിത്യേന ഈ ഇടുങ്ങിയ റോഡിലൂടെ കടന്നുപോകുന്നുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ കേബിളുകള്‍ ഇടുന്നതിനായാണ് റോഡിന്റെ അറ്റകുറ്റപണി താമസിക്കുന്നതെന്ന് എം.എല്‍.എ പറയുമ്പോഴും ജനങ്ങളുടെ ദുരിതത്തിന് അറുതി വരാന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.
കഴിഞ്ഞ മാസം കെ.എസ്.ഇ.ബി.കേബിള്‍ ഇടുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായി.അറ്റകുറ്റപണിയോടൊപ്പം റോഡിന്റെ വീതിയും കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."