HOME
DETAILS

എ.ടി.എം തട്ടിപ്പില്‍ ഒന്നേകാല്‍ ലക്ഷം നഷ്ടപ്പെട്ടു; പരാതി സ്വീകരിക്കാതെ പൊലിസ്

  
backup
November 03 2016 | 05:11 AM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8

 

തൊടുപുഴ: എ.ടി.എം കാര്‍ഡ് തട്ടിപ്പില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. പശ്ചിമ ബംഗാള്‍ സ്വദേശി ഗോവിന്ദ് തമംഗ്(26)ന്റെ 124000 രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് പരാതി പറയാന്‍ ചെന്ന യുവാവിനെ മടക്കി അയച്ചതായാണ് ആക്ഷേപമുയരുന്നത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഗോവിന്ദിന്റെ ഫോണിലേയ്ക്ക് 7480943814 എന്ന നമ്പരില്‍ നിന്നുമാണ് ഫോണ്‍ കോളെത്തിയത്.
എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറ്റാനാണെന്നും പറഞ്ഞ് കാര്‍ഡിലെ 16 അക്ക നമ്പര്‍ ആവശ്യപ്പെട്ടു.ഗോവിന്ദ് കാര്‍ഡിലെ നമ്പര്‍ പറഞ്ഞതിനുശേഷം 15 മിനിട്ടിനുള്ളില്‍ നാല് തവണയായാണ് പണം പിന്‍വലിച്ചത്.
പശ്ചിമ ബംഗാളിലെ വീര്‍ഭട്ടിലാണ് ഗോവിന്ദിന്റെ എസ്.ബി.ഐ അക്കൗണ്ട്.ബാങ്കിലെ മാനേജരാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണ്‍ സന്ദേശമെത്തിയത്. സംഭവത്തില്‍ എസ.്ബി.ഐയുടെ ബംഗാളിലെ ബ്രാഞ്ചില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തിയെന്നാണ് ഗോവിന്ദ് പറയുന്നത്. അക്കൗണ്ടില്‍ നിന്നും 124627 രൂപയാണ് നഷ്ടപ്പെട്ടത്. ബാലന്‍സ് 917 രൂപമാത്രമാണ് അക്കൗണ്ടിലുള്ളത്. വൈകുന്നേരം ഗോവിന്ദ് കോള്‍ വന്ന നമ്പരില്‍ തിരികെ വിളിച്ചിരുന്നു. കോള്‍ അറ്റന്‍ഡ് ചെയതവരോട് ബാലന്‍സ് കിടക്കുന്ന തുകയില്‍ 917 രൂപകൂടി എടുത്തോളാന്‍ ഗോവിന്ദ് പറഞ്ഞപ്പോള്‍ ഒരു ദിവസത്തെ ഞങ്ങളുടെ വരുമാനം 1.50 കോടി രൂപയാണെന്നും ഇനി അടുത്ത തവണ ബാക്കി പണം പിന്‍വലിച്ചുകൊള്ളാമെന്നുമായിരുന്നു മറുപടി. കഴിഞ്ഞ രണ്ടു വര്‍ഷമായി തൊടുപുഴയിലെ ഹോട്ടലില്‍ ജോലി ചെയത് സമ്പാദിച്ച പണമാണ് നഷ്ടപെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago