പൊലിസ് ചമഞ്ഞെത്തിയ ആറംഗ സംഘം സ്ത്രീകളെ പീഡിപ്പിച്ചു
ന്യൂഡല്‍ഹി: പൊലിസുകാരെന്നുപറഞ്ഞ് വീട്ടിലെത്തിയ ആറംഗ സംഘം മൂന്ന് സ്ത്രീകളെ പീഡിപ്പിച്ചു. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ രഭുപുരയില് പുലര്‍ച്ചെയായിരുന്നു അയല്‍വാസികളായ മൂന്ന് സ്ത്രീകളെ ആറംഗ സംഘം പീഡിപ്പിച്ചത്. പീഡനശേഷം ഇവരുടെ വീടുകളിലുള്ള വസ്തുവകകള്‍ കൊള്ളയടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും പൊലിസ് പറഞ്ഞു. സ്ത്രീകളെ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തുള്ള ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്നവരാണ് സ്ത്രീകള്‍. പുലര്‍ച്ചെ ഇവരുടെ വീട്ടിലെത്തിയ സംഘം തങ്ങള്‍ പൊലിസുകാരാണെന്നും വീട്ടില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് പരിശോധിക്കാനെത്തിയതാണെന്നും അറിയിച്ചാണ് അകത്തു കടന്നത്. ഇവരുടെ കൈയ്യില്‍ നാടന്‍ നിര്‍മിത ആയുധങ്ങളുമുണ്ടായിരുന്നുവെന്ന് പീഡനത്തിനിരയായ ഒരു സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.
പ്രദേശത്ത് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളായിരിക്കാം സംഭവത്തിന് പിന്നിലെന്ന് ജേവാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് സിങ് പറഞ്ഞു. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."