HOME
DETAILS

ചാരപ്രവര്‍ത്തനം: എട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു

  
backup
November 03 2016 | 19:11 PM

%e0%b4%9a%e0%b4%be%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%87

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പാകിസ്താനിലെ എട്ടു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പാക് മാധ്യമങ്ങള്‍ അവരുടെ പേരുകള്‍ പുറത്തുവിട്ടു.
പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനിടെ പിടിയിലായ പാക് ഹൈക്കമ്മിഷനിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനെ കഴിഞ്ഞയാഴ്ച ഇന്ത്യ പുറത്താക്കിയതിനു പിന്നാലെ ഡല്‍ഹിയിലെ നാലുനയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിച്ചിരുന്നു.
അക്തറിനെ പുറത്താക്കിയതിനു പ്രതികാരമായി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ അസിസ്റ്റന്റ് പേഴ്‌സനല്‍, വെല്‍ഫയര്‍ ഓഫിസര്‍ സുര്‍ജിത് സിങ്ങിനെ പാകിസ്താനും പുറത്താക്കി. ഈ രണ്ടുനടപടികള്‍ക്കും പിന്നാലെയാണ് പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി എട്ട് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഫോട്ടോകളും സഹിതം പാക് മാധ്യമങ്ങള്‍ ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കൊമേഴ്‌സ്യല്‍ കൗണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്‌നിഹോത്രി, ഫസ്റ്റ് സെക്രട്ടറിമാരായ ബല്‍ബീര്‍ സിങ്, അനുരാഗ് സിങ്, വിസ വിഭാഗത്തിലെ അമര്‍ദീപ് സിങ് ഭാട്ടി, ധര്‍മേന്ദ്ര, വിജയകുമാര്‍ വര്‍മ, മാധവന്‍ നന്ദകുമാര്‍, വ്യക്തിക്ഷേമ ഓഫിസിലെ അസിസ്റ്റന്റ് ജയബാലന്‍ സെന്തില്‍ എന്നിവരുടെ പേരുകളും ഫോട്ടോകളും ദി ഡോണ്‍ പുറത്തുവിട്ടു.

ഇതില്‍ ബല്‍ബീറും ജയബാലനും ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ബ്യൂറോക്കു വേണ്ടിയും ബാക്കിയുള്ളവര്‍ റോക്കു വേണ്ടിയും ചാരപ്രവര്‍ത്തനം നടത്തുകയാണെന്നു പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയയെ ഉദ്ധരിച്ചു പത്രം പറയുന്നു. നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ചില ഉദ്യോഗസ്ഥര്‍ ഭീകരപ്രവര്‍ത്തനവും നിയമവിരുദ്ധ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുകയാണ്. പാകിസ്താനും ചൈനയും തമ്മിലുള്ള സാമ്പത്തിക ഇടനാഴി അട്ടിമറിക്കുന്നതിനും സിന്ധ്, ബലൂചിസ്താന്‍, ഗില്‍ജിത് ബലിസ്താന്‍ എന്നിവിടങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇവര്‍ ശ്രമിക്കുകയാണെന്നും പാക് അധികൃതര്‍ ആരോപിക്കുന്നു.

ബല്‍ബീര്‍ സിങ്ങിനു കീഴില്‍ ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ബ്യൂറോക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളായിരുന്നു നേരത്തെ പുറത്താക്കിയ സുര്‍ജിത് സിങ്ങ്. ടെലികോം കമ്പനി ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഹഫീസ് എന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സുര്‍ജിത് സിങ്ങ് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ക്കെതിരേ ഭീകരപ്രവര്‍ത്തനത്തിനു സഹായം നല്‍കല്‍, പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ മോശമായി ചിത്രീകരിക്കാന്‍ വിവിധ സംഘങ്ങള്‍ രൂപീകരിക്കുക ഉള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങളും വിദേശകാര്യ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥരെ അനഭിമതരായി പ്രഖ്യാപിച്ച് ഇനിയൊരിക്കലും രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടികളും പാകിസ്താന്‍ സ്വീകരിച്ചുവരികയാണ്. വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ചുള്ള ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പാകിസ്താന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്ന എട്ടുഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പല തവണ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചു പരസ്പരം പുറത്താക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പുറത്താക്കുന്നവരുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago