HOME
DETAILS

ദേശീയപാതയിലെ നിര്‍മാണ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

  
backup
November 04 2016 | 01:11 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%a4%e0%b4%b0


അടിമാലി: ദേശീയപാതയിലെ നിര്‍മ്മാണ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. കൊച്ചി - ധനുഷ്‌കോടി  ദേശീയ പാതയുടെ നേര്യമംഗലം മേഖലയിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി കെ കേശവനും സംഘവും സ്ഥലം സന്ദര്‍ശിച്ചു.
  വനംവകുപ്പു മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തിരമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. നിര്‍മ്മാണം തടസപ്പെട്ട ആറാം മൈലിലെ കലുങ്ക് ഉള്‍പ്പെടെ നാല് കലുങ്കുകളും ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമില്ലെന്ന് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ വനംവകുപ്പ് അധികൃതര്‍ നിര്‍മ്മാണം തടഞ്ഞതിനെ തുടര്‍ന്ന് എം പിയും എംഎല്‍എമാരും വനംവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ബോധ്യപെട്ട മന്ത്രി  തിരുവനന്തപുരത്ത് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന് നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും റോഡിന്റെ വീതി സംബന്ധിച്ചുള്ള തര്‍ക്കം നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും മന്ത്രിയുമായി രാഷ്ട്രീയ നേതാക്കള്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്  ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്.
  ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയപാതക്ക് കീഴിലുള്ള സ്ഥലത്താണെന്ന് ബോധ്യപ്പെട്ടതായി അഡീഷ്ണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ പറഞ്ഞു. രാവിലെ എത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ മുടങ്ങി കിടക്കുന്ന ആറാംമൈല്‍ മുതലുള്ള മലയോര ഹൈവേയും സന്ദര്‍ശിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്രബാബു, ഫ്‌ളയിംങ് സ്‌ക്വാഡ് ഡിഎഫ്ഒ സിബി വര്‍ഗീസ്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍ ഐ സൗമ്യ, എന്നിവരും സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago