HOME
DETAILS

അതിദി വധക്കേസ്: അപ്രതീക്ഷിത വിധിയില്‍ ജനത്തിന് അമ്പരപ്പ്

  
backup
November 04 2016 | 02:11 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d

സ്വന്തം ലേഖകന്‍

കോഴിക്കോട്: സമൂഹ മനഃസാക്ഷിയെ പിടിച്ചുലച്ച അതിദി വധക്കേസിലെ അപ്രതീക്ഷിത വിധി ഞെട്ടലോടെയാണ് കോഴിക്കോട്ടുകാര്‍ ശ്രവിച്ചത്. അതിദി എസ്. നമ്പൂതിരി എന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷനു സംഭവിച്ച വലിയ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ഏവരും മനസുകൊണ്ട് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട് ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചപ്പോള്‍ ഇത്രമാത്രം ശിക്ഷയ്ക്കുള്ള ചെയ്തിയേ പ്രതികള്‍ നടത്തിയുള്ളൂവെന്ന അമ്പരപ്പും വേദനയും ഏവരും പങ്കുവച്ചു.
പിതാവ് സുബ്രഹ്മണ്യനും രണ്ടാനമ്മ റംല എന്ന ദേവികയും ഏല്‍പ്പിച്ച പീഡനങ്ങളാണ് അതിദിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ പ്രതികള്‍ക്ക് നേരെ ചുമത്തപ്പെട്ട കൊലക്കുറ്റം ഒഴിവാകുകയായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന നിലപാടിലാണ് വിചാരണക്കോടതി എത്തിച്ചേര്‍ന്നത്. കേസിലെ ഒന്നാം സാക്ഷിയായ അദിതിയുടെ സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജ തിരുവമ്പാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സുബ്രഹ്മണ്യന്‍ നമ്പൂതിരി റംലയെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്നു മക്കളായ അരുണും അതിദിയും പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ശ്രീജയുടെ ചാരിത്ര്യത്തെപ്പറ്റിയുള്ള സംശയവും അദിതി തന്റെ മകളല്ലെന്ന സംശയവും സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് മകളോട് വിരോധം തോന്നാന്‍ ഇടയാക്കി.
ആലുവയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷണം പോയ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ദേവിക മൂന്നു വിവാഹം കഴിച്ചതായും റംലയെന്നാണ് യഥാര്‍ഥ പേരെന്നും പിന്നീട് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അദിതിയുടെ പേരിലുള്ള അറുപത് സെന്റ് സ്ഥലം സ്വന്തം പേരിലേക്ക് ആഴ്ചകള്‍ക്ക് മുന്‍പ് മാറ്റിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ വാഹനാപകടത്തില്‍ മരണപ്പെട്ട ശ്രീജയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി തുകയ്ക്ക് അവകാശികളായ അദിതിയെയും അരുണിനെയും ഇല്ലാതാക്കി ആ തുകയും സ്വന്തമാക്കാനാണ് റംല ലക്ഷ്യമിട്ടതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അദിതിയുടെ ദാരുണ മരണത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ സുബ്രഹ്മണ്യനും റംല ബീഗവും നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നുവെങ്കിലും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ദിവസം തന്നെ സുബ്രഹ്മണ്യന്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് പിടിയിലായി. തുടര്‍ന്ന് റംലാ ബീഗവും കോടതിയില്‍ കീഴടങ്ങുകയും വിചാരണ നേരിടുകയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago