HOME
DETAILS
MAL
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ വീണ്ടും തീവണ്ടി സമയക്രമീകരണം
backup
November 04 2016 | 03:11 AM
നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തീവണ്ടി സമയങ്ങളില്‍ 16 വരെ താല്‍ക്കാലിക മാറ്റം. വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗറിനുമിടയിലെ പാലം അറ്റകുറ്റപ്പണിയായതിനാലാണ് ചില വണ്ടിസമയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഈ മാസം 16 വരെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് മാറ്റം. 16349 തിരുവനന്തപുരം - നിലമ്പൂര്‍ രാജ്യറാണി എക്‌സപ്രസ് 6.50 ന് പകരം ഷൊര്‍ണൂരില്‍ നിന്നും 8.40 നാണ് പുറപ്പെടുക.
56613 ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ 45 മിനുട്ട് വൈകിയായിരിക്കും ഈ ദിവസങ്ങളില്‍ നിലമ്പൂരിലെത്തുക. 56616 പാസഞ്ചര്‍ 45 മിനുട്ട് വൈകി നിലമ്പൂരില്‍ നിന്നും പുറപ്പെട്ട് 60 മിനുട്ട് വൈകിയായിരിക്കും ഷൊര്‍ണൂരിലെത്തിച്ചേരുകയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
000 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."