ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങി
തലശ്ശേരി: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ആറു പേരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാറാണ് മൂന്നു ദിവസത്തേക്ക് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് ഉഡുപ്പി സ്വദേശികളായ റസിന്‍(29), മുഹമ്മദ് അഫ്‌സാന്‍(29), അബ്ദുല്‍ സമദ് (24), ഇക്ബാല്‍ (27), കാസര്‍കോട് ഉപ്പളയിലെ ബിലാല്‍ (18), കണ്ണൂര്‍ കുടുക്കിമെട്ടയിലെ റയീസ് (25) എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്. ചിറക്കരയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി എസ്.എസ് റോഡിലെ വണ്ണത്താന്‍ കണ്ടി സജീറിനെ തട്ടിക്കൊണ്ടു പോകാനെത്തിയ ആറംഗ സംഘമാണിവര്‍.
കഴിഞ്ഞ മാസം 22ന് ഉച്ചയോടെയാണ് സംഘത്തെ പിടികൂടിയത്. വിദേശത്തെ വ്യാപാരി നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പ്രതികള്‍ തലശ്ശേരിയിലെത്തിയത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി ഉഡുപ്പിയിലേക്ക് കൊണ്ടുപോയി.
ഗാനമേളയ്ക്കിടെ അക്രമം: ഒരാള്‍കൂടി അറസ്റ്റില്‍
കണ്ണൂര്‍: ചാലാട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റില്‍. കക്കാട് കുഞ്ഞിപ്പള്ളി ടി.സി മുക്കിലെ റിസ്‌വാന്‍ എന്ന നിഷയെ(23) ആണ് ടൗണ്‍ സി.ഐ കെ.വി വേണുഗോപാലും സംഘവും പിടികൂടിയത്. കഴിഞ്ഞ 29നു രാത്രിയായിരുന്നു കേസിനാസ്പദ സംഭവം. രാത്രി 10ന് ഗാനമേള നിര്‍ത്താന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു തര്‍ക്കമുണ്ടാവുകയും പൊലിസ് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഗാനമേള നിര്‍ത്തിച്ച ശേഷം പൊലിസ് മടങ്ങുന്നതിനിടെ ഒരുസംഘം പൊലിസുകാര്‍ക്കും വാഹനത്തിനും നേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ നാലു പൊലിസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട എട്ടുപേരെ കഴിഞ്ഞദിവസം പൊലിസ് പിടികൂടിയിരുന്നു. 21 പേരെ കൂടി ഇനി പിടികിട്ടാനുണ്ട്.
ഓട്ടോയില്‍ മറന്നുവച്ച 26 പവന്‍ സ്വര്‍ണം ഉടമയ്ക്കു നല്‍കി
തലശ്ശേരി: യാത്രക്കിടെ ഓട്ടോയില്‍ മറന്നുവച്ച 26 പവന്‍ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെട്ട ബാഗ് ഉടമയ്ക്കു തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. വടക്കുമ്പാട് കൂളിബസാറിലെ ഇ അഷറഫിന്റെ ബാഗായിരുന്നു യാത്രക്കിടെ നഷ്ടപ്പെട്ടത്. അഷറഫ് വടക്കുമ്പാട്ടെ മുഹമ്മദ് അഷറഫിന്റെ ഓട്ടോയില്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് പോയതായിരുന്നു. സ്വര്‍ണാഭരണമുള്‍പ്പെട്ട ബാഗ് ഓട്ടോയില്‍ മറന്നുവയ്ക്കുകയായിരുന്നു. മാടപ്പീടികയിലേക്ക് യാത്രക്കാരെയും കൊണ്ടുപോകുന്നതിനിടെയാണ് ഓട്ടോയിലെ സീറ്റില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബാഗ് തലശ്ശേരി പൊലിസില്‍ തിരിച്ചേല്‍പ്പിക്കാന്‍ ഡ്രൈവര്‍ എത്തുകയായിരുന്നു. ഈ സമയം ബാഗ് നഷ്ടപ്പെട്ട അഷറഫ് പൊലിസില്‍ പരാതി നല്‍കാനെത്തിയിരുന്നു. തുടര്‍ന്ന് എസ്.ഐ രാജീവന്റെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് ഉടമയായ അറഫിന് തിരിച്ചു നല്‍കി. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അഷറഫിനെ നല്ല മനസിനെ പൊലിസും ബാഗിന്റെ ഉടമസ്ഥനും അഭിനന്ദിച്ചു.
ഹാരത്തിന് അര്‍ഹനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."