HOME
DETAILS
MAL
കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി;15 വരെ അപേക്ഷ സ്വീകരിക്കും
backup
November 04 2016 | 04:11 AM
കല്‍പ്പറ്റ: ജില്ലയിലെ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി ഈമാസം 24ന് രാവിലെ 10 മുതല്‍ കലക്ടറേറ്റില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും.
അപേക്ഷകള്‍ ഇന്നു മുതല്‍ 15 വരെ കലക്ടറേറ്റില്‍ സമര്‍പ്പിക്കാം.
വിവിധ വിഷയങ്ങള്‍ ഒരേ അപേക്ഷയില്‍ ഉള്‍പ്പെടുത്താതെ ഓരോ വിഷയത്തിനും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.
ജനസമ്പര്‍ക്ക പരിപാടി സംബന്ധിച്ച് ജില്ലാതല വകുപ്പു മേധാവികളുടെ യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
യോഗത്തില്‍ എല്ലാ വകുപ്പ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."