HOME
DETAILS

പാറയില്‍ തടയണ നിര്‍മാണം വൈകുന്നു; ശുദ്ധജലം കടലിലേക്ക്

  
backup
November 04 2016 | 05:11 AM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-2

 

തിരൂരങ്ങാടി: കീരനല്ലൂര്‍ ന്യൂക്കട്ട് പാറയില്‍ പ്രതിവര്‍ഷം നിര്‍മിക്കുന്ന താല്‍ക്കാലിക തടയണ വൈകുന്നു. തടയണ നിര്‍മിക്കാത്തതിനെ തുടര്‍ന്നു ശുദ്ധജലം കടലിലേക്ക് ഒഴുകുന്നതിനാല്‍ കടലുണ്ടിപ്പുഴ ഓരുവെള്ള ഭീഷണിയിലാണ്. ഇത്തവണ തുലാം ചതിക്കുകയും വെഞ്ചാലി, കൊടിഞ്ഞി, ചെറുമുക്ക്, കുണ്ടൂര്‍ വയലുകളില്‍ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്തതോടെ ബണ്ട് നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ 21നു താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാനമെടുത്തിരുന്നു. ടെന്‍ഡര്‍ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നെങ്കിലും തടയണ നിര്‍മാണം ആരംഭിച്ചിട്ടില്ല.
വെഞ്ചാലി വയലിലും കടലുണ്ടിപ്പുഴയിലുമുള്ള കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കേണ്ട ശുദ്ധജലം കടലിലേക്കൊഴുകുകയാണ്.
വന്‍തോതിലുള്ള നീരൊഴുക്കു കര്‍ഷകരിലും പ്രദേശവാസികളും ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്.
സാധാരണ ഈ സമയങ്ങളില്‍ ജലസമൃദ്ധമായിക്കിടക്കാറുള്ള വെഞ്ചാലി വയലുകള്‍ വരണ്ടുണങ്ങിയതോടെ ഇത്തവണ കൃഷിയിറക്കുന്ന കാര്യത്തില്‍ ധര്‍മസങ്കടത്തിലാണ് കര്‍ഷകര്‍. വെഞ്ചാലി തോട്ടിലെ വെള്ളമുപയോഗിച്ചു വറ്റിവരണ്ട നെല്‍വയലുകളില്‍ കൃഷിയിറക്കിയാല്‍തന്നെ ജലദൗര്‍ലഭ്യം കാരണം കാര്‍ഷികവൃത്തി പൂര്‍ത്തിയാക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടേണ്ടിവരും. ചോര്‍പ്പെട്ടി പമ്പ്ഹൗസില്‍നിന്നു വെള്ളം പമ്പുചെയ്താല്‍തന്നെ കൊടിഞ്ഞി, കുണ്ടൂര്‍ വയലുകളില്‍ ഈ വെള്ളം യഥാസമയം എത്തിക്കാനുമാവില്ല. തോട്ടിലെ വെള്ളമാണ് ഈ പ്രദേശങ്ങളില്‍ ആശ്രയിച്ചിരുന്നത്. നിലവില്‍ തോടുകളിലും വേണ്ടത്ര വെള്ളമില്ല.
അതേസമയം, വേലിയേറ്റ സമയത്ത് പൂരപ്പുഴയില്‍നിന്നുള്ള ഉപ്പുവെള്ളം വെഞ്ചാലി തോട്ടിലേക്കൊഴുകുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
പുഴയില്‍ ഉപ്പു വെള്ളം കയറുന്നതോടെ പ്രദേശത്തെ കിണറുകളിലും കടലുണ്ടിപ്പുഴയിലും ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നു പ്രദേശവാസികള്‍ പറയുന്നു. തിരൂരങ്ങാടി, നന്നമ്പ്ര, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര, പരപ്പനങ്ങാടി തുടങ്ങിയ മേഖലകളിലെ ശുദ്ധജല വിതരണത്തെയും ഇതു സാരമായി ബാധിക്കും.
പാറയില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിലെതന്നെ പ്രധാന നെല്ലറകളിലൊന്നാണ് വെഞ്ചാലി, ചെറുമുക്ക്, കുണ്ടൂര്‍, കൊടിഞ്ഞി വയലുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  18 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  18 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  18 days ago