ജിഷയുടെ കൊലപാതകം; അമ്മയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു
പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ രാജേശ്വരിയെ പൊലിസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് അന്വേഷണ സംഘം ജിഷയുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തത്. ജിഷയേയും അമ്മയേയും വ്യക്തമായി അറിയാവുന്ന വ്യക്തികളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ അവസാന നിഗമനം. വ്യക്തമായ തെളിവുകള്‍ കിട്ടിയതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കൂവെന്നാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
കേസന്വേഷണത്തിന്റെ ഭാഗമായി 30 അംഗ പൊലിസ് സംഘം മൂന്ന് ഗ്രൂപ്പുകളായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. ഇവര്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇന്നലേയും അന്വേഷണ സംഘം ജിഷയുടെ വീടുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജിഷയുടെ കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നിലവില്‍ നീങ്ങുന്നത്. മരണ സമയത്ത് ജിഷ ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയ ഉമിനീര് ആരുടേതാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് അനുസരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."