ഡ്രൈവര്‍ക്ക് ഡ്രൈവറായി കലക്ടര്‍; ഇത് ഹൃദയസ്പര്‍ശിയായ ഒരു യാത്രയയപ്പ്
അകോല: നിറയെ പൂക്കള്‍ വച്ച് അലങ്കരിച്ച ഔദ്യോഗിക കാറില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങിയത് പിന്‍സീറ്റില്‍ നിന്ന് ഡ്രൈവറുടെ സ്ഥാനത്ത് കലക്ടര്‍. ആരും ഒന്ന് അമ്പരന്നു പോകും ഒരു ജില്ലാ കലക്ടര്‍ തന്റെ ഡ്രൈവര്‍ക്ക് നല്‍കിയ യാത്രയയപ്പിനെ കുറിച്ച് കേട്ടാല്‍.
മൂന്നു പതിറ്റാണ്ടു നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവര്‍ ദിഗംബര്‍ താക്കിന് മഹാരാഷ്ട്രയിലെ അകോല ജില്ലാ കലക്ടര്‍ ജി ശ്രീകാന്താണ് ഇത്തരമൊരു യാത്രയയപ്പ് നല്‍കിയത്. ദിഗംബരിെന്റ അവസാന പ്രവര്‍ത്തി ദിവസം കലക്ടര്‍ തന്നെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് അദ്ദേഹത്തിന് ഡ്രൈവറായി.
18 കലക്ടര്‍മാര്‍ക്ക് വേണ്ടി വളയം തിരിച്ച ദിംഗബറിന് നല്‍കാവുന്ന ഉചിതമായ ഒരു യാത്രയയപ്പ് തന്നെയായി ഇത്. ദിംഗബറിന് സൂക്ഷിക്കാന്‍ ഇന്നത്തെ ദിവസത്തിന്റെ നല്ലൊരു ഓര്‍മ വേണം എന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് കലക്ടര്‍ ശ്രീകാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."