HOME
DETAILS

ഫണ്ട് വിനിയോഗിക്കുന്നതില്‍ തര്‍ക്കം; പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് അംഗം ഇറങ്ങിപ്പോയി

  
backup
November 04 2016 | 18:11 PM

%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf



ആര്യനാട്: ആര്യനാട് പഞ്ചായത്തില്‍ ലോക ബാങ്കില്‍ നിന്നും ആസ്തി വികസനത്തിനായി ലഭിച്ച ഫണ്ട് വിനിയോഗിക്കുന്നതിനെ കുറിച്ച് ഭിന്നത.തുടര്‍ന്ന് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.അജിത യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംഭവം.ലോക ബാങ്കില്‍ നിന്ന് ആസ്തി വികസനത്തിനായി ലഭിച്ച 38 ലക്ഷം രൂപ തീരെ ശോചനീയാവസ്ഥയിലുള്ള ആര്യനാട് പൊതു ചന്തയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിക്കണമെന്ന് അജിത നിര്‍ദ്ദേശം വച്ചു.
എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് പകല്‍ വീട് നിര്‍മ്മിക്കുന്നതിനായി തുക വിനിയോഗിക്കണമെന്ന തീരുമാനം മുഴുവന്‍ അംഗങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്രെ .ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍  ഭരണപക്ഷത്തെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
നിലവില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം നിലവില്‍ സ്വന്തം കെട്ടിടത്തില്‍ മികച്ച നിലയില്‍ പകല്‍ വീട് പ്രവര്‍ത്തിച്ച് വരുന്നുണ്ടത്രെ. പുതിയ കെട്ടിട നിര്‍മ്മാണം ഫണ്ട് ദുര്‍വിനിയോഗത്തിനാണെന്നാണ് ആരോപണം.
 ഈ വര്‍ഷം 9.5 ലക്ഷം രൂപക്ക് കരം പിരിവിന് നല്‍കിയ ആര്യനാട് ചന്ത  അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ മൂലം ശോചനീയാവസ്ഥയിലാണ്. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന ചന്തയില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഉപയോഗയോഗ്യമായ ഒരു ശൗചാലയം പോലുമില്ല. മാത്രമല്ല മാലിന്യ സംസ്‌കരണ ഉപാധികളില്ലാതെ ഇവിടം ദുര്‍ഗന്ധപൂരിതവുമാണ്. ചന്തയുടെ വികസനത്തെ കുറിച്ച് ചര്‍ച്ച വരുമ്പോള്‍ ഫണ്ടില്ലെന്ന പതിവ് പല്ലവിയാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതത്രെ.ഫണ്ട് ലഭിക്കുമ്പോള്‍ ക്രമക്കേട് നടത്തുന്നതിനായി വകമാറ്റി ചെലവഴിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. വാര്‍ഡ്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച ശൗചാലയങ്ങള്‍ പരിശോധന നടത്തേണ്ട ഓവര്‍സിയറുടെ ഒപ്പ് വ്യാജമായി ചില  വാര്‍ഡ് അംഗങ്ങള്‍ ഇട്ട് നല്‍കിയെന്ന വി.ഇ.ഒ യുടെ പരാതി പഞ്ചായത്ത് കമ്മിറ്റി ഇത്തവണയും ചര്‍ച്ച ചെയ്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago